അറബിക്കടലില്‍ കേരളം തീരത്ത് ചക്രവാതച്ചുഴി; വരുന്നത് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ജൂണ്‍ 2 വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ പടിഞ്ഞാറന്‍ കാറ്റിനും സാധ്യത നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത ഏഴുദിവസം വ്യാപകമായി ഇടിയും മിന്നലിനും സാധ്യത. വടക്കന്‍ ജില്ലകളില്‍ ഇന്നുമുതല്‍ ജൂണ്‍ 02 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്നും, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page