കാസര്‍കോട്: ലോക്സഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിറ്റെന്നാളത്തെ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍. മുന്‍കൂട്ടി പ്രവചിച്ചുള്ള കുറിപ്പ് കവറിലാക്കി പെട്ടിയിലിട്ട് പൂട്ടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സിനിമാനടനുമായ സിബി തോമസിനെ ഏല്‍പ്പിച്ചു. പെട്ടി പൂട്ടിയ ശേഷം താക്കോല്‍ പ്രസ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണനെ ഏല്‍പിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജൂണ്‍ 5 ന് പെട്ടി തുറന്ന് പത്രത്തിന്റെ തലക്കെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രവചന മാജിക്ക് നടക്കുന്നത്. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സംസാരിച്ചു.