മാലിന്യ ടാങ്ക് ശുചീകരിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മാലിന്യ ടാങ്ക് ശുചീകരിക്കാൻ ടാങ്കിലിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി കോവൂരിലെ ഹോട്ടലിന്റെ മാലിന്യ ടാങ്കിലാണ് രണ്ടുപേരും ശ്വാസംമുട്ടി മരിച്ചത്. ഇന്ന് വൈകിട്ട് നാലേ കാൽ മണിയോടെയാണ് അപകടം. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കോഴിക്കോടുകാരാണെന്നും സംശയിക്കുന്നു. അടച്ചിട്ട ഹോട്ടലിന്റെ ആഴമുള്ള മാലിന്യ ടാങ്കിൽ ആദ്യം ഇറങ്ങിയ ആൾ ബോധം നഷ്ടപെട്ട് ടാങ്കിലേക്ക് വീഴുകയായിരുന്നു. പത്തടി ആഴമുള്ള ടാങ്കിൽ രണ്ടടി വെള്ളം ഉണ്ടായിരുന്നു. തുടർന്ന് രണ്ടാമത്തെ ആളും ശ്വാസംമുട്ടി ടാങ്കിൽ വീണു മരിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മാലിന്യ ശുചീകരണത്തിന് മുൻകരുതൽ പാലിച്ചിട്ടില്ല എന്ന് ആരോപണമുണ്ട്. ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page