ലീഗ് നേതാവിന്റെ സര്‍വീസ് സെന്ററില്‍ കവര്‍ച്ച; മോട്ടോറുകളും കംപ്രസറുകളും കടത്തിക്കൊണ്ടുപോയി

കാസര്‍കോട്: മുസ്ലീം ലീഗ് ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള ബന്തിയോട്ടെ മലബാര്‍ സര്‍വീസ് സെന്ററില്‍ കവര്‍ച്ച. അകത്തുണ്ടായിരുന്ന മെഷീനുകള്‍ മോഷണം പോയി. ശനിയാഴ്ച രാവിലെയാണ് സര്‍വീസ് സെന്ററിലെ രണ്ടു കംപ്രസറുകളും, മൂന്നു മോട്ടോറുകളും മോഷണം പോയതായി ശ്രദ്ധയിയില്‍പെട്ടത്. തുടര്‍ന്ന് ലീഗ് നേതാവായ യൂസഫ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തിന് പിന്നില്‍ രണ്ടുപേരെ സംശയിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആ രണ്ടുപേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ബന്തിയോട്ട് ഹൈവേയില്‍ പ്രവര്‍ത്തിച്ചിരുന്ന മലബാര്‍ സര്‍വീസ് …

ശത്രുഭൈരവി യാഗം: സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ചെന്നിത്തല; രാജരാജേശ്വര ക്ഷേത്രമെന്ന് പറഞ്ഞിട്ടില്ലെന്ന് ശിവകുമാര്‍

തിരുവനന്തപുരം/ബംഗളൂരു: കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അത്തരത്തിലുള്ള യാഗം നടക്കാന്‍ ഇടയില്ല. യാഗം മറ്റെവിടെയെങ്കിലും വെച്ച് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. അല്ലാതെ വെളിപ്പെടുത്തലിനെ പരിഹസിക്കുകയല്ല വേണ്ടത്-രമേശ് ചെന്നിത്തല പറഞ്ഞു.ഇതിനിടയില്‍ വെള്ളിയാഴ്ച പുറത്തുവിട്ട കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരണവുമായി കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തു വന്നു. യാഗം നടന്നത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ആണെന്ന് താന്‍ …

മൂത്രമൊഴിക്കാന്‍ വയലില്‍ പോകുന്നതിനിടെ ഏഴുവയസുകാരനായ അനുജന്‍ കാല്‍ വഴുതി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ചാടിയ 12 കാരനും മുങ്ങിമരിച്ചു

കാല്‍ വഴുതി കുളത്തില്‍ വീണ സഹോദരനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച 12 കാരനും മരിച്ചു. കൊല്ലം മൈലാപ്പൂര്‍ പുതുച്ചിറ അല്‍ഹംദുലില്ലായില്‍ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫര്‍സിന്‍ (12), സഹോദരന്‍ അഹിയാന്‍ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂര്‍ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. വീടിന് സമീപത്തെ ബേക്കറി ഷോപ്പിലേക്ക് പോവുകയായിരുന്നു ഇരുവരും. ഇവിടെയെത്തിയ കുട്ടികള്‍ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അഹിയാനെ രക്ഷിക്കാന്‍ …

വയോധിക ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് വയോധിക മരിച്ചു. കാഞ്ഞങ്ങാട് അരയി അങ്കണവാടിക്ക് സമീപം താമസിക്കുന്ന മണക്കാട്ട് നാരായണി (85) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് പറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീണത്. രാവിലെ പറമ്പിലേക്ക് പോയി ഏറെ സമയമായിട്ടും നാരായണിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ വീണ നിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ കരക്കെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ഭര്‍ത്താവ്: …

ലൗജിഹാദ്: വി.എച്ച്.പി യുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും

കാസര്‍കോട്: ലൗ ജിഹാദ് വിഷയത്തില്‍ ബദിയഡുക്ക പൊലീസ് കാണിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് വി.എച്ച്.പി നടത്തിയ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ഉന്തും തള്ളും. നേതൃത്വം ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഇല്ലാതായത്.ശനിയാഴ്ച രാവിലെ ഗണേശ് മന്ദിര പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ അണിനിരന്നു. മാര്‍ച്ച് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതോടെ രോഷാകുലരായ പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും നടത്തി. പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവും മുദ്രാവാക്യം വിളിയും ഉണ്ടായി. …

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ശത്രുഭൈരവി യാഗം നടന്നത് ചന്തേരയില്‍? കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നും കുടം സമര്‍പ്പിച്ചു; എത്തിയത് ചാര്‍ട്ടേഡ് വിമാനത്തില്‍

കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവി യാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ മറ്റൊരു സുപ്രധാന സംഭവം കൂടി പുറത്ത്. യാഗം നടന്നതായി പറയുന്ന ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍ കുടം നേര്‍ച്ചയായി സമര്‍പ്പിച്ചുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. രാജരാജേശ്വര ക്ഷേത്ര പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ഗോവിന്ദരാജ് ആണ്. സാധാരണ ഗതിയില്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്ന വിവരം മുന്‍കൂട്ടി …

കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപറമ്പായി; സര്‍ക്കാരിനു നഷ്ടം ലക്ഷങ്ങള്‍

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി. വിവിധ കേസുകളില്‍പ്പെട്ടതും പിടിച്ചെടുത്തതുമായ വാഹനങ്ങളാണ് മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.കുമ്പളയെ കൂടാതെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും ഇത് തന്നെയാണ് സ്ഥിതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തിലുള്ള ലേലം വിളികളില്‍ തുടര്‍ നടപടികള്‍ ഇല്ലാത്തതും പുതിയ ലേലം നടക്കാത്തതുമാണ് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കാന്‍ ഇടയാക്കുന്നത്.പൊതുസ്ഥലങ്ങളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്യാന്‍ സംസ്ഥാനത്ത് ആദ്യമായി ഇ-ലേലം നടപ്പിലാക്കിയ ജില്ലയാണ് കാസര്‍കോട്. …

ലോകസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കുന്ന വാരണാസി അടക്കം 57 ലോകസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് രാവിലെ 7 മണിയോടെ ആരംഭിച്ചു. പത്തേകാല്‍ വരെ 15% ത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബില്‍ 13 മണ്ഡലങ്ങളിലും ബീഹാറില്‍ എട്ടു മണ്ഡലങ്ങളിലും ഹിമാചലില്‍ നാല് മണ്ഡലങ്ങളിലുംഝാര്‍ഖണ്ഡിലെ മുഴുവന്‍ മണ്ഡലങ്ങളിലും ആണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും …

ഉപനിഷത് സാഗരം-9; ഛാന്ദോഗ്യോപനിഷത്

ആറാം അധ്യായം കെ. ബാലചന്ദ്രന്‍ പ്രപഞ്ച സൃഷ്ടിയില്‍ ആദ്യം ഉണ്ടായത് ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാണ്. അവയില്‍ ആകാശം, വായു എന്നിവയെക്കുറിച്ച് ഈ ഉപനിഷത്തില്‍ പരാമര്‍ശിക്കുന്നില്ല. കണ്ണു കൊണ്ട് കാണാന്‍ പറ്റുന്നവയായ അഗ്നി, ജലം, ഭൂമി എന്നീ മൂന്ന് ഭൂതങ്ങളാണ് ഇവിടെ പരാമൃഷ്ടങ്ങളാകുന്നത്. അങ്ങനെ പഞ്ചഭൂതങ്ങള്‍ മുതല്‍ വൈവിധ്യമാര്‍ന്ന ജീവ പ്രപഞ്ചം ഉദ്ഭൂതമായതിന്റെ ക്രമത്തെ ശ്വേതകേതുവിന് വിവരിച്ചുകൊടുത്തു. ഗുരു തന്റെ ഉപദേശം തുടരുന്നു.മന്ത്രം: തേഷാം ഖല്വേഷാം ത്രണ്യേവ ബീജാനിഭവന്ത്യണ്ഡജം ജീവജ്ജുമുദ്ഭിജ്ജമിതി.സാരം: മുമ്പ് വ്യക്തമാക്കിയ …

അവധിക്കാല തിരക്ക് പരിഗണിച്ച് പാറ്റ്‌നയില്‍ നിന്ന് മംഗളൂരുവിലേക്ക് സ്‌പെഷല്‍ ട്രെയിന്‍; നീലേശ്വരത്തും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും സ്‌റ്റോപ്പ്

കാസര്‍കോട്: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബീഹാറിലെ പാറ്റ്‌നയില്‍ നിന്ന് ഷൊര്‍ണൂര്‍ വഴി മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി അനുവദിച്ചു. വണ്ടി നമ്പര്‍ 03243 പാറ്റ്‌നയില്‍ നിന്ന് ജൂണ്‍ ഒന്ന് ശനി രാത്രി 11. 30 ന് പുറപ്പെട്ട്. നാലാം തീയതി രാവിലെ 7 മണിക്ക് മംഗളൂരുവിലെത്തും. തിരിച്ചുള്ള 03244 നമ്പര്‍ വണ്ടി മംഗളൂരുവില്‍ നിന്നും ജൂണ്‍ നാല് ചൊവ്വ രാത്രി 8 മണിക്ക് പുറപ്പെട്ട് 7 ന് രാവിലെ 5.30 ന് പാറ്റ്‌നയില്‍ എത്തും. ജില്ലയില്‍ കാസര്‍കോട്, …

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സഹോദരന്‍ ചന്ദ്രമോഹന്‍ ഉണ്ണിത്താന്‍ അന്തരിച്ചു

കൊല്ലം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ജേഷ്ഠന്‍ ചന്ദ്രമോഹന്‍ ഉണ്ണിത്താന്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ശനിയാഴ്ച രാവിലെ 8.45ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് കൊല്ലം പരവൂരിലെ കുറുമണ്ഡലത്ത് വീട്ടുവളപ്പില്‍ നടക്കും.കൊല്ലം കാംപിയില്‍ വീട്ടില്‍ കുട്ടന്‍ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ: ശ്രീദേവി അമ്മ. മക്കള്‍: ദീപു, ദിനൂപ്. മരുമക്കള്‍: ലക്ഷ്മി, അനഘ. മറ്റു സഹോദരങ്ങള്‍: രുഗ്മിണിയമ്മ, വിജയ മോഹന്‍ ഉണ്ണിത്താന്‍, ഷീല ദേവി, വിപിന്‍ മോഹന്‍ ഉണ്ണിത്താന്‍.

കീം പരീക്ഷ: കാസര്‍കോട് ജില്ലയിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ കിട്ടിയത് കോട്ടയം, എറണാകുളം ജില്ലകളില്‍; ജില്ലയില്‍ തന്നെ സെന്ററുകള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം

കാസര്‍കോട്: അടുത്തയാഴ്ച നടക്കുന്ന കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സെന്റര്‍ ലഭിച്ചത് കോട്ടയം, എറണാകുളം ജില്ലകളില്‍. ഇതിനെതിരെ പ്രതിഷേധം വ്യാപകം. ജില്ലയില്‍ തന്നെ മതിയായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇത് സംബന്ധിച്ച് എ.കെ.എം അഷ്റഫ് എം.എല്‍.എ വിദ്യാഭ്യാസ മന്ത്രിക്കും എന്‍ട്രന്‍സ് എക്സാമിനേഷന്‍ കമ്മീഷണര്‍ക്കും കത്തയച്ചു. പൊതുവെ ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. ദേശീയപാത നിര്‍മ്മാണം നടക്കുന്നതിനാല്‍ റോഡ് വഴിയുള്ള ദീര്‍ഘയാത്രയും ദുഷ്‌കരമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ജില്ലയില്‍ തന്നെ മതിയായ …

മൊഗ്രാല്‍പുത്തൂരില്‍ മോഷണം പതിവായി; കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു

കാസര്‍കോട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം പതിവായതോടെ കള്ളന്മാരെ കുടുക്കാന്‍ പൊലീസും നാട്ടുകാരും കൈകോര്‍ക്കുന്നു. മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും ക്ലബ്ബുകളും യുവജന കൂട്ടായ്മകളും പൊലീസിന് എല്ലാ സഹായവും ഉറപ്പ് നല്‍കി. വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം പൊലീസിനെ അറിയിക്കാന്‍ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘ലോക്ക്ഡ് ഹൗസ്’ സൗകര്യം വിനിയോഗിക്കാമെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പറഞ്ഞു. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. …

ലോകസഭതിരഞ്ഞെടുപ്പ് : അവസാന ഘട്ടം വോട്ടെടുപ്പിൽ ബംഗാളിൽ വോട്ടിംഗ് യന്ത്രം കുളത്തിൽ എറിഞ്ഞു

ന്യൂഡൽഹി: 7 ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഇന്ന് പശ്ചിമബംഗാളിൽ സംഘർഷം ഉടലെടുത്തു. പശ്ചിമബംഗാളിലെ കുൽത്തലിയിൽ ഇ വി എം -വി വി പാറ്റ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞെന്നു അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.ബംഗാളിലെ ജയ് നഗർ ലോക്സഭാ മണ്ഡലത്തിലാണ് ഈ പ്രദേശം. മണ്ഡലത്തിൽ ഒരു വിഭാഗം വ്യാപകമായി സംഘർഷം ഉണ്ടാക്കാനും വോട്ട് ചെയ്യുന്നത് തടയാനും ശ്രമിക്കുകയാണെന്ന് ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചു ബിജെപി പ്രവർത്തകരാണ് വോട്ടിംഗ് യന്ത്രം കുളത്തിലെറിഞ്ഞതെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസുകാരാണ് …

കുന്ദാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗ്‌ളൂരു: കുന്ദാപുരത്തെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ കുന്താപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്താപുരം ആശുപത്രിയിലെ ഡോക്ടര്‍ റോബര്‍ട്ട് റെബെല്ലോ കഴിഞ്ഞ ആറു മാസമായി പീഡിപ്പിക്കുകയാണെന്ന് വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാസങ്ങളായി മാനസികമായി പീഡിപ്പിച്ചു വരുന്ന ഡോക്ടര്‍ 2023 ഒക്‌ടോബര്‍ മുതല്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയാണെന്നും വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഓവുചാലിൽ വീണ് പരിക്കേറ്റ നിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞ് വീണു മരിച്ചു; സംഭവം കാഞ്ഞങ്ങാട്

കാസർകോട്: ഓവുചാലിൽ വീണ് പരിക്കുകളോടെ അവശനിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് എച്ച്.എൻ. കാംദേവ് (71) ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേർന്ന സ്ഥലത്ത് ഓടയിലാണ് വഴുതിവീണത്. റേഷൻകടയിൽ പോയി മടങ്ങുകയായിരുന്നു. ചാലിന്റെ തുടക്കത്തിൽ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാൾ താഴ്ചയുള്ള ചാലിൽ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവർ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമാണ് പരിക്കേറ്റത്. അതിനാൽ കാറിൽ വീട്ടിലേക്കു …

പിടിയിലായ തില്ലങ്കേരി സ്വദേശി സുഹൈൽ വിമാനത്താവള സ്വർണ്ണ കടത്തിലെ മുഖ്യകണ്ണി; സുരഭിയെ നിയോഗിച്ചത് ഇയാൾ; പിന്നിലുള്ള ഉന്നതരെ കണ്ടെത്താൻ നീക്കം

കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന് ഡിആർഐ. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ് ഡിആർഐ പറയുന്നത്. സുഹൈലാണ് നേരത്തെ പിടിയിലായ സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചിരുന്നത്. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈൽ. അതേസമയം പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നാണ് ഡിആർഐ പറയുന്നത്. സംഭവത്തിൽ മറ്റു ജീവനക്കാർക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.ശരീരത്തിൽ …