കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ദേഹത്ത് പൊട്ടി വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പടന്ന മാച്ചിക്കാട് താമസിക്കുന്ന ജനാര്‍ദ്ദനന്റെ ഭാര്യ പയനി ശകുന്തള (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സക്കിടെയാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ഈമാസം 22ന് തൃക്കരിപ്പൂര്‍ പേക്കടത്ത് കെട്ടിട നിര്‍മ്മാണ ജോലിക്കിടെ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം വൈകീട്ട് നാട്ടിലെത്തിക്കും. മക്കള്‍: ശ്രുതി, സുജിന, മരുമകന്‍: പ്രജിഷ് കെ അത്തുട്ടി
മാതാവ്: തമ്പായി. സഹോദരങ്ങള്‍: രാജന്‍, നളിനി.