സൂര്യാഘാതം: ഹിമാലയയാത്രക്കിടെ എറണാകുളം സ്വദേശി മരിച്ചു

ഹിമാലയ യാത്രക്കിടയില്‍ മലയാളി സൂര്യാഘാതമേറ്റു മരിച്ചു. എറണാകുളം, പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (58)ആണ് അലഹാബാദില്‍ മരിച്ചത്. മുന്‍ കപ്പല്‍ ജീവനക്കാരനാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിലും മറ്റും ജോലി ചെയ്തു വരികയായിരുന്നു. മാസങ്ങളായി തീര്‍ത്ഥാടക സംഘത്തിന് ഒപ്പമായിരുന്നു. അലഹാബാദില്‍ നിന്നു ഹിമാലയന്‍ യാത്ര പുനരാരംഭിക്കാനിരിക്കവെയാണ് സൂര്യാഘാതമേറ്റ് മരണം സംഭവിച്ചത്. അലഹാബാദ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

ലൗജിഹാദ്: വി.എച്ച്.പിയുടെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ; കനത്ത ബന്തവസ് ഒരുക്കി പൊലീസ്

കാസര്‍കോട്: ലൗജിഹാദിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് വി.എച്ച്.പി ശനിയാഴ്ച ബദിയടുക്ക സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. വി.എച്ച്.പി മണ്ഡലം പ്രസിഡണ്ട് സുനില്‍ കിന്നിമാണിയാണ് ഇക്കാര്യം അറിയിച്ചത്. ലൗജിഹാദ് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടും രണ്ട് പ്രധാന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാവിലെ 10 മണിക്ക് ബദിയടുക്ക ഗണേശ് മന്ദിര പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. മാര്‍ച്ച് വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അതേ സമയം മാര്‍ച്ചിന് കനത്ത ബന്തവസ് ഏര്‍പ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.

അവളെന്റെ പെണ്ണ്

അതിരേത്(നോവല്‍)ഭാഗം – 6 കൂക്കാനം റഹ്‌മാന്‍ ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സൈനബയുടെ ഓര്‍മ്മകള്‍ മനസ്സിലങ്ങനെ ഇടക്ക് കയറി വരും. ദുരിതപൂര്‍ണ്ണമായ മധുവിധുനാളുകളും അനുഭവിച്ച വേദനകളുമൊക്കെ ഇങ്ങനെ തികട്ടി വരും. അന്ന് ഒരായിരം സ്വപ്നങ്ങളും നല്‍കിയാണ് ഞാനവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. പക്ഷേ വിരലിലെണ്ണാവുന്ന നാളത്തെ സന്തോഷം മാത്രമേ എനിക്കവള്‍ക്ക് നല്‍കാന്‍ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും വിധി വീണ്ടും എന്നെ ഇടം കാലിട്ട് വീഴ്ത്തിയിരുന്നല്ലോ.എങ്കിലും അതില്‍ ഒരിക്കല്‍ പോലും അവള്‍ പരാതി പറയുകയോ, എന്നെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. സ്വയം …

കര്‍ണ്ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ കണ്ണൂരിലെ ക്ഷേത്രപരിസരത്ത് ശത്രുഭൈരവി മഹാപൂജയും മൃഗബലിയും നടത്തിയെന്ന്; ആരോപണം ഉന്നയിച്ചത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ ക്ഷേത്രത്തിന്റെ പരിസരത്ത് ശത്രുഭൈരവി മഹാപൂജയും മൃഗബലിയും നടത്തിയതായി ആരോപണം. കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ ആണ് ആരോപണം ഉന്നയിച്ചത്. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൂജയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു.കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ശിവകുമാറിന്റെ ആരോപണം. ക്ഷേത്രത്തിനു അകത്തല്ല പുറത്തെ രഹസ്യ കേന്ദ്രത്തിലാണ് മഹാപൂജ നടത്തിയതെന്നും അഞ്ചുതരം …

34 ദിവസം ഒളിവിൽ; ബംഗളൂരുവിലെത്തിയ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായ ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായി. ജര്‍മനിയിലെ മ്യൂനിക്കില്‍ നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പോയിന്റിലെത്തിയ പ്രജ്വലിനെ സി.ഐ.എസ്.എഫ് തടയുകയായിരുന്നു. തൊട്ടുപിന്നാലെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പ്രജ്വല്‍ രേവണ്ണയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കും. വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസിൽ 8ജി സീറ്റിൽ പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ വിമാനം മ്യൂണിക്കിൽ നിന്നു …

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു; കാസർകോട് ഭീമനടി സ്വദേശിനിയാണ്

ഡോ. സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) അന്തരിച്ചു. മുൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. 1985 ൽ കാസർകോട് മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. സബ് ജഡ്ജി,​ ജില്ലാ ജഡ്ജി,​ മോട്ടോർ ആക്സിഡൻറ് ക്ളെയിംസ് ട്രിബൂണൽ,​ നിയമവകുപ്പിൽ ജോയിൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാർഷികാദായ നികുതി വിൽപന നികുതി അപ്പലേറ്റ് ട്രിബ്യൂണലിൽ ചെയർപേഴ്സണും ചെന്നൈയിലെ കമ്പനി ലോ ബോർഡിൽ ജുഡീഷ്യൽ അംഗവും ആയിരുന്നു. പോൾസ് ലോ അക്കാദമിയുടെ ഡയറക്ടറും …

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; എയർഹോസ്റ്റസ് പിടിയിൽ; വിമാനത്താവളത്തിലൂടെ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവം കണ്ണൂരിൽ !

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ (28) ആണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തിലാണ്‌ സുരഭി കണ്ണൂരില്‍ എത്തിയത്. 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്.പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. ശരീരത്തിൽ …

പെണ്‍കുട്ടികളെ ശല്യം ചെയ്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കെട്ടിടത്തിൻ്റെ മുകളില്‍ നിന്നും വീണു; നട്ടെല്ലിന് പരിക്കേറ്റ ചെര്‍ക്കപ്പാറ സ്വദേശി ആശുപത്രിയിൽ

കാസർകോട്: പെണ്‍കുട്ടികളെ അപമാനിച്ച ശേഷം നഗര മധ്യത്തിലെ കെട്ടിടത്തിൻ്റെ മുകളില്‍ കയറി ഒളിക്കാൻ ശ്രമിച്ച യുവാവിനു കാൽ വഴുതി വീണു നടുവൊടിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 4.30 മണിയോടെയാണ്‌ കാഞ്ഞങ്ങാട് ടൗണിനെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവർ ഇയാളെ ചോദ്യം ചെയ്തു. അതോടെ ഇയാള്‍ മത്സ്യ മാർക്കറ്റിന് സമീപത്തെ ബഹുനില കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറി. ബില്‍ഡിംഗിന്റെ മൂന്നാമത്തെ നിലയില്‍ കയറിയ യുവാവ് കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പൊലിസും ഫയര്‍ ഫോഴ്‌സും …

മരുന്നു വാങ്ങാൻ പോയി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാസർകോട്: മരുന്നു വാങ്ങാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ നാരമ്പാടി സ്വദേശിനി ലീലാവതി (60) യുടെ മൃതദേഹം കുമ്പള പുഴയിൽ കണ്ടെത്തി. വ്യാഴാഴ്ച സന്ധ്യയോടെയാണ് മൃതദേഹം കുമ്പള പുഴയിലെ പാലത്തിനടുത്ത് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. പിന്നീട് കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ലീലാവതി നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെ ത്താത്തതിനെ തുടർന്ന് മകൻ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ പരാതി …

കാസർകോട്ടെ മുൻ ആർ.ഡി.ഒ ഇ ചന്ദ്രശേഖരൻ നായർ അന്തരിച്ചു

കാസർകോട്: റിട്ട. ആർ ഡി ഒ വിദ്യാനഗർ സ്വദേശി ചിന്മയ കോളനി ശിവദത്തിലെ ഇ ചന്ദ്രശേഖരൻ നായർ(79) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തിയതായിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. കാസർകോട് ആർ ഡി ഓ ആയാണ് വിരമിച്ചത്. 32 വർഷക്കാലം റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. റെഡ് ക്രോസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട്, ഉപഭോക്തൃ സമിതി ജില്ലാ വൈസ് പ്രസിഡണ്ട്, റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്, പീപ്പിൾസ് ഫോറം വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. …

പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ കോടതിയില്‍ കീഴടങ്ങി

കാസര്‍കോട്: അമ്പലത്തറയില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സ്‌ഫോടക വസതു വെറിഞ്ഞ സംഭവത്തില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി. മുട്ടിച്ചരല്‍ കണ്ണോത്ത് സ്വദേശി രതീഷ് എന്ന മന്തി രതീഷ് (42) ആണ് വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരായത്. മെയ് 20ന് രാത്രിയിലാണ് അക്രമം നടന്നത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടിച്ചരല്‍ കണ്ണോത്ത് തട്ടില്‍ വെച്ച് സി.പി.എം അമ്പലത്തറ ലേക്കല്‍ കെ.വി അനൂപ്, ഏഴാം മൈല്‍ ലോക്കല്‍ സെക്രട്ടറി ബാബുരാജ്, …

കാഞ്ഞങ്ങാട്ടെ പീഡനം; മോഷ്ടിച്ച കമ്മല്‍ കണ്ടെത്തി; പ്രതിയെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിഎ സലീമിനെ കൂത്തുപറമ്പിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറില്‍ കണ്ടെത്തി. ജ്വല്ലറി ഉടമ സലീമിനെ തിരിച്ചറിഞ്ഞതായാണ് സൂചന. വ്യാഴാഴ്ച ഉച്ചയോടെയാണ് പ്രതിയെ കൂത്തുപറമ്പിലെത്തിച്ചത്. ഈ ജ്വല്ലറിയിലാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന സ്വര്‍ണ കമ്മല്‍ ഇയാള്‍ വിറ്റതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മോഷണത്തിന് ശേഷം കൂത്തുപറമ്പിലെ സഹോദരിയുടെ വീട്ടിലെത്തിയ ശേഷം സഹോദരിയുടെ സഹായത്തോടെയാണ് കമ്മല്‍ വില്‍പന നടത്തിയത്. 6000 രൂപയ്ക്കാണ് കമ്മല്‍ വിറ്റതെന്ന് പറയുന്നു. ബുധനാഴ്ചയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് …

വീട്ടമ്മയും സുഹൃത്തും ഷെഡ്ഡില്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്കരികെ വിഷ കുപ്പി

വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂര്‍ സ്വദേശികളായ പിവി കുഞ്ഞിലക്ഷ്മി (38), ദീപേഷ് (38) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും സ്വകാര്യ വ്യക്തിയുടെ കവുങ്ങിന്‍ തോട്ടത്തിലുള്ള ഷെഡ്ഡിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് ഇരുവരും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. മറ്റു ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു

സംസ്ഥാനത്ത് ഇനി ‘കാലവര്‍ഷക്കാലം’; കാസര്‍കോട് ഇന്ന് മഞ്ഞ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി കാസര്‍കോട് അടക്കം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒരു മാസത്തോളം നീണ്ട വേനല്‍മഴയുടെ ദുരിതം മാറും മുമ്പാണ് കാലവര്‍ഷമെത്തിയത്. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷത്തിന്റെ വരവ് രണ്ട് ദിവസം മുമ്പാണ്. ഇത്തവണ കാലവര്‍ഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണിലെ …

പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ നടപടിയില്ല; ഭീതിയോടെ കുമ്പളയിലെ കുട്ടികള്‍ സ്‌കൂളിലേക്ക്

കുമ്പള: കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം പഴകി ദ്രവിച്ച് തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന രണ്ട് കെട്ടിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയാവുന്നു. പൊളിച്ചു മാറ്റാന്‍ പൊതുമരാമത്ത് അധികൃതരോട് പിടിഎയും, അധ്യാപകരും പതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയുമില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ഈ അധ്യായന വര്‍ഷവും പിടിഎയും, അധ്യാപകരും കെട്ടിടത്തിനു സമീപം കാവലിരിക്കേണ്ട അവസ്ഥ തന്നെ. രണ്ട് പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായ പിഡബ്ല്യുഡി റസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ത്ഥികളും, ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളൊക്കെ മൈതാനത്തിന് സമീപം …

ബീഹാറില്‍ തവള കല്യാണം ആഘോഷപൂര്‍വം നടന്നു; ഇനി ശക്തമായ മഴ ലഭിക്കുമെന്ന് നാട്ടുകാര്‍

കടുത്ത ചൂടില്‍ വലയുന്ന ബീഹാറില്‍ ആചാരമനുസരിച്ച് നാട്ടുകാര്‍ തവള കല്യാണം നടത്തി. ജാതിഭേദമന്യേ പരമ്പരാഗത ആചാരമനുസരിച്ച് വാദ്യമേളങ്ങളോടെയായിരുന്നു തവളക്കല്യാണം.വിവാഹ കര്‍മ്മങ്ങള്‍ക്ക് വൈദികര്‍ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ മൃഷ്ടാന്ന സദ്യയും ഉണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടില്‍ നിന്നുള്ള രക്ഷിക്കും മഴയ്ക്കും വേണ്ടിയാണ് കൊച്ചു ബീഹാറിലെ സീത കുച്ചി രാജാബാരിയില്‍ തവള കല്യാണം നടത്തിയത്. ഒരേ വലിപ്പത്തിലുള്ള രണ്ട് തവളകളെ പിടിച്ചുകൊണ്ടുവന്ന് ആഭരണങ്ങളും പൂമാലകളും ചാര്‍ത്തി കുറിയിട്ട് സുഗന്ധങ്ങളും പൂശി ആയിരുന്നു വിവാഹ ചടങ്ങ് നടന്നത്. വാദ്യമേളങ്ങളും മംഗളാശംസകള്‍ കൊണ്ട് അന്തരീക്ഷം …

മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്ത് ഡോക്ടര്‍

മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വ്യക്ക നീക്കം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലെ 30 കാരിക്കാണ് ഈ ദുര്‍ഗതി. സംഭവത്തില്‍ യുവതിയുടെ കുടുംബം ചികിത്സാപ്പിഴവിനെതിരെ രംഗത്തെത്തി. വൃക്ക നീക്കം ചെയ്തതിന് പിന്നാലെ യുവതിയുടെ നില ഗുരുതരമായതായും കുടുംബം പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ശസ്ത്രക്രിയ നടത്തിയ ഡോ.ഡോ.സഞ്ജയ് ധന്‍ഖര്‍ എതിര്‍ത്തു. താന്‍ കൃത്യമായി തന്നെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ.സഞ്ജയ് ധന്‍ഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് ധന്‍ഖര്‍ ആശുപത്രി. സുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന സ്ത്രീക്ക് …

ഖത്തര്‍ ആലംപാടി ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍: ആലംപാടി ജമാഅത്ത് -ഖത്തര്‍ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബിന്‍ മഹമൂദില്‍ ഖത്തറിലെ ആലംപാടി നിവാസികള്‍ ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. ഭാരവാഹികളായി സിദ്ദീഖ് കോപ്പ(പ്രസി.), ഖാദര്‍ നാല്‍ത്തടുക്ക, ഖലീല്‍ കേറ്റത്തില്‍(വൈ പ്രസി.), ഹനീഫ് അക്കര(സെക്ര), കബീര്‍ വൈഎ, മാഹിന്‍ എര്‍മാളം(ജോ. സെക്ര.), മുനീര്‍ (ട്രഷ). ഇബ്രാഹിം കണ്ടത്തില്‍, അമാനുള്ളാഹ് മിഹ്‌റാജ്, ഷെരീഫ് ഖാസി, സെബീര്‍ മളിയില്‍,,സക്കരിയ അക്കരപ്പള്ള, സെയ്ദ് എര്‍മാളം(എക്‌സി)ഹനീഫ് പാര്‍ക്കത്തൊട്ടി, …