പ്രവീണ്‍ നെട്ടാരു വധക്കേസ്; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മുംബൈ: യുവമോര്‍ച്ചാ നേതാവ് സുള്ള്യ, ബെള്ളാരെയിലെ പ്രവീണ്‍ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഹാരള്ളി സ്വദേശി റിയാസ് യൂസഫ് എന്ന റിയാസിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഗള്‍ഫിലേക്ക് കടക്കാനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ പ്രവീണ്‍ നെട്ടാരു വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുസ്തഫ പൈച്ചാറിനു സകലേഷ്പുരത്തെ ഒളിത്താവളം ഒരുക്കിക്കൊടുത്തുവെന്നാണ് റിയാസിനെതിരെയുള്ള ആരോപണം. മുസ്തഫ പൈച്ചാറിനെ ഇക്കഴിഞ്ഞ മെയ് 10ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. …

മന്ത്രി കെ. രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക്; പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണിക്ക് സാധ്യത

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പിണറായി മന്ത്രി സഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ്-സംസ്ഥാനസമിതി യോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറക്കി രണ്ടാഴ്ചയ്ക്കകം നിയമസഭാംഗത്വം രാജി വെക്കണമെന്നാണ് ചട്ടം.രാധാകൃഷ്ണനു പകരക്കാരന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. പുതിയ മന്ത്രിയെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രി സഭയില്‍ അഴിച്ചുപണി വേണമോയെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. നിലവിലുള്ള മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റേണ്ടതുണ്ടോയെന്ന …

ഉണ്ണിത്താന്റെ വിജയം വികസനങ്ങള്‍ക്കുള്ള അംഗീകാരം: കെ എം സി സി

ദുബൈ: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലുടനീളം ജാതി മത രാഷ്ട്രീയം നോക്കാതെ എല്ലാവരിലേക്കും വികസനമെത്തിക്കാന്‍ ഉണ്ണിത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് കഴിഞ്ഞ തവണത്തേതിനേക്കാളും വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉണ്ണിത്താനെ വിജയിപ്പിച്ചത്. സംഘപരിവാറിനു കുഴലൂത്ത് നടത്തുന്ന ഇടത് പക്ഷത്തിന്റെ വര്‍ഗ്ഗീയ …

ഉണ്ണിത്താന്റെ വിജയം ജനകീയ അംഗീകാരം: ഡിസിസി

കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള മഹത്തായ അംഗീകാരമാണ് കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രസ്താവിച്ചു. അഞ്ചു വര്‍ഷക്കാലം എം പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ രാജ്മോഹന്‍ ഉണ്ണിത്താന് സാധിച്ചു. ബി ജെ പി സര്‍ക്കാരില്‍ ശക്തമായ ഇടപെടലിലൂടെ വന്‍ വികസന പദ്ധതികള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് സാധിച്ചു. നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ രണ്ടാമതും മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; സിപിഎം നേതൃയോഗം വിളിച്ചു, മറ്റന്നാള്‍ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃയോഗം വിളിച്ചു. അഞ്ചു ദിവസങ്ങളിലായാണ് വിവിധ ഘടകങ്ങളുടെ യോഗം ചേരുക. സെക്രട്ടേറിയറ്റ് യോഗം ഏഴിന് ചേരും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകള്‍ യോഗത്തില്‍ ഉണ്ടാകും. ഇതിന്റെ തുടര്‍ച്ചയായി 16,17 തീയതികളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും 18,19,20 തീയ്യതികളില്‍ സംസ്ഥാന സമിതി യോഗങ്ങളും ചേരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ സെക്രട്ടറിമാര്‍ ദയനീയമായി തോറ്റത് യോഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പരാജയത്തിലേക്ക് നയിച്ചതിന്റെ കാരണങ്ങളോരോന്നും യോഗങ്ങളില്‍ …

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇനി യു ഡി എഫിന്റെ കണ്ണിലുണ്ണിച്ച

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അണികള്‍ക്കിപ്പോള്‍ വെറും ഉണ്ണിച്ചയല്ല. കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ തടിച്ചു കൂടിയ യു ഡി എഫ് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിത്താന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടിരുന്നു. മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ തോല്‍പ്പിച്ചപ്പോള്‍ ഉണ്ണിച്ച എന്ന പേര് അണികള്‍ നല്‍കിയിരുന്നു. ഇത്തവണ ഭൂരിപക്ഷം …

സുൽത്താൻപൂരിലെ വോട്ടർമാർ ബിജെപിയെ കൈവിട്ടു; മേനക ഗാന്ധിക്ക് തോൽവി

ലക്നോ: ബിജെപി സ്ഥാനാർഥി മനേക ഗാന്ധി സുൽത്താൻപുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. സമാജ്വാദി പാർട്ടിയുടെ രാംഭുവൽ നിഷാദി നോട് 43,174 വോട്ടുകൾക്കാണ് പരാജയപ്പെട്ട തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.രാംഭുവൽ നിഷാദ് 4,44,330 വോട്ടുകൾ നേടിയ പ്പോൾ മനേകാ ഗാന്ധിക്ക് 4,01,156 വോട്ടുകളാ ണ് ലഭിച്ചത്. മൂന്നാം സ്ഥാനക്കാരനായ ബിഎ സ്പ‌ിയുടെ ഉദയരാജ് വർമ 1,63,025 വോട്ടുകൾ നേടി.ആറാം ഘട്ടത്തില്‍ മേയ് 25നായിരുന്നു സുല്‍ത്താന്‍പൂര്‍ വിധിയെഴുതിയത്. ഒന്‍പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ബി.ജെ.പിക്കൊപ്പമായിരുന്നു. 14,526 വോട്ടിന്റെ …

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത് 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് അറിയാം

കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണനു 4041 തപാൽ വോട്ടടക്കം 390010 വോട്ടാണു ലഭിച്ചത്. ബി. ജെ. പി. സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കു 1569 തപാൽ വോട്ട് ഉൾപ്പെടെ 219558 വോട്ട് ലഭിച്ചു. ആറുകക്ഷി രഹിത സ്ഥാനാർത്ഥികളിൽ കൂടുതൽ വോട്ട് 1612 …

രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; 101093 ഭൂരിപക്ഷത്തിൽ വിജയം

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 10 1093 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ വിജയകിരീടം ചൂടിയത്. ആകെ 486801 വോട്ടുകളാണ് ഉണ്ണിത്താൻ ലഭിച്ചത്. അന്തിമ കണക്ക് ലഭിച്ചു വരുന്നതേയുള്ളൂ. എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണന് 385610 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനിക്ക് 217669 വോട്ടുകളും ലഭിച്ചു. 2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ കന്നിമത്സരത്തിൽ 40,438 വോട്ടുകൾക്കാണ് …

ആഹ്ലാദ പ്രകടനത്തിടെ കൂവി വിളി; മാവുങ്കാലിൽ യു ഡി എഫ് -ബി ജെ പി സംഘർഷം; പൊലീസ് ലാത്തി വീശി

കാസർകോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തവേ ഒരു സംഘം ബിജെപി പ്രവർത്തകർ കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണം. ഇതേതുടർന്ന് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ പൊലീസ് ലാത്തി പ്രയോഗം നടത്തി. സ്ഥിതി ഇപ്പോൾ ശാന്തമായിട്ടുണ്ട്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ടാം തവണയും അട്ടിമറി വിജയത്തിലേക്ക്; കാസര്‍കോട് ഇടതിന് സംഭവിച്ചതെന്താണ്?

കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അട്ടിമറി വിജയത്തിലേക്ക്. അരലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ മുന്നേറുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറഞ്ഞത് ഉണ്ണിത്താനെ ബാധിച്ചില്ല. കഴിഞ്ഞതവണ 40438 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ 449161 വോട്ടുകളാണ് ഏറ്റവും ഒടുവിൽ ഉണ്ണിത്താന് ലഭിച്ചത്. ഇനിയും വോട്ടെണ്ണേണ്ടതുണ്ട്. 35 വര്‍ഷം ഇടതുകോട്ടയായിരുന്ന കാസര്‍കോട് മണ്ഡലം 2019 ല്‍ യുഡിഎഫ് രാജ്‌മോഹന്‍ ഉണ്ണിത്താനിലൂടെ പിടിച്ചെടുത്തു. കഴിഞ്ഞ തവണ അല്‍ഭുതമാണ് കാസര്‍കോട് …

ബാങ്കില്‍ അടക്കാന്‍ ഏല്‍പിച്ച തുകയില്‍ തിരിമറി; കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീക്ക് അനുവദിച്ച മുറ്റത്തെ മുല്ലപദ്ധതി പ്രകാരം ലഭിച്ച പണം ബാങ്കില്‍ അടക്കുന്നതില്‍ തിരിമറി നടത്തി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കുടുംബശ്രീ പ്രസിഡണ്ട് കോട്ടിക്കുളം ജെ.എം.റോഡിലെ കെ.എ. ആയിഷത്ത് സൈദയുടെ പരാതിയിലാണ് സൈറ ഭാനുവിനെതിരെ കേസെടുത്തത്. കുടുംബശ്രീ അംഗങ്ങള്‍ മുറ്റത്തെ മുല്ല പദ്ധതിയില്‍ എടുത്ത വായ്പയുടെ തിരിച്ചടവ് ഉള്‍പ്പെടെ ബാങ്കില്‍ അടക്കാനായി 1211760രൂപ സായിറാബാനുവിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ 8,54920 രൂപ …

മംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി ചെറുതാഴം നെരുവമ്പ്രം സ്വദേശികളായ മുന്നു പേര്‍ പിടിയില്‍. കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ ടീമും ശ്രീകണ്ഠാപുരം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8.20 ന് മുക്കാടം ബസ്റ്റോപ്പിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ച ഹുണ്ടായ് കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്. വലിക്കാന്‍ …

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ നാലാം സ്ഥാനത്ത് നോട്ട

കാസര്‍കോട്: ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാലാം സ്ഥാനത്ത് ഇവരില്‍ പ്പെടാത്ത നോട്ട മുന്നേറ്റം തുടരുന്നു. പ്രധാന സ്ഥാനാത്ഥികളായ രാജ് മോഹന്‍ ഉണ്ണിത്താന് അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 199997 വോട്ടും ഇടതു മുന്നണിയിലെ എം.വി. ബാലകൃഷ്ണനു 164717 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ എം.എല്‍. അശ്വിനിക്കു 100289 വോട്ട് ലഭിച്ചു.മണ്ഡലത്തില്‍ മറ്റ് ആറു സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. ഇവരില്‍ ബി.എസ്.പിയിലെ എം.സുകുമാരിക്കു 613 വോട്ടു കിട്ടിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കെ.ആര്‍. രാജേശ്വരിക്കു 400 വോട്ട് ഇത്രയും റീജ് …

ലൈംഗിക പീഡന കേസ് തിരിച്ചടിയായി; പ്രജ്വല്‍ രേവണ്ണ തോറ്റു

ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. ഹാസന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ ഗൗഡ സിറ്റിംഗ് എംപിയുമായ പ്രജ്വല് രേവണ്ണയെ 45,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ ബിജെപി- ജെഡിഎസ് സഖ്യം സീറ്റ് നിലയില്‍ മുന്നിലാണ്. ബിജെപി 16 സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസന്‍, കഴിഞ്ഞ …

കേരള രാഷ്ട്രീയത്തെ മോദി മാറ്റി മറിച്ചു: പ്രകാശ് ജാവേദ്കര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചുവെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും ബിജെപി നേതാവുമായ പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ താമരയുമായി പാര്‍ലമെന്റില്‍ എത്താന്‍ പോകുന്നു. ഈ മാറ്റത്തിന് പിന്നില്‍ നരേന്ദ്രമോദിയാണ്. ബിജെപി പ്രവര്‍ത്തകരുടെ ത്യാഗമാണ്. കേരളത്തിലെ ഇടത്-വലത് മുന്നണികളെ തകര്‍ത്തിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയാണ് പ്രകാശ് ജാവദേക്കര്‍ …

തൃശൂര്‍ എടുക്കുവാ; ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍; തിരുവനന്തപുരത്ത് ആകാംക്ഷ

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപിയുടെ ലീഡ്നില 36,000 കടന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്ന ലീഡ് പിന്നീടും തുടരുന്നതിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. രണ്ടാം സ്ഥാനത്ത് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മ്ലാനത പടര്‍ത്തി. അതേ സമയം തിരുവനന്തപുരം മണ്ഡലത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആകാംക്ഷയുടെ മുള്‍ മുനയിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് …

സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത്; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു

ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നു. ബി.ജെ.പി രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരിലും തിരുവനന്തപുരത്തും ആണ് ബി.ജെപി ലീഡ് ചെയ്യുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 30000 കടന്നു. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ മുന്നിലാണ്. ഇവിടെ തരൂരും രാജീവും തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ രാഹുല്‍ഗാന്ധി 143081 വോട്ടുകള്‍ക്ക് മുന്നിലാണ്. കണ്ണൂരില്‍ സുധാകരനും പൊന്നാനിയില്‍ സമദാനിയും മലപ്പുറത്ത് …