മംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി ചെറുതാഴം നെരുവമ്പ്രം സ്വദേശികളായ മുന്നു പേര്‍ പിടിയില്‍. കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ ടീമും ശ്രീകണ്ഠാപുരം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി 8.20 ന് മുക്കാടം ബസ്റ്റോപ്പിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ച ഹുണ്ടായ് കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്. വലിക്കാന്‍ ഉപയോഗിക്കുന്ന ബര്‍ണറുകളും സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. മംഗളൂരുവിലെ മാര്‍വാടിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന എം.ഡി.എം.എ വില്‍പ്പനക്കാരായ പ്രതികള്‍ ദിവസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page