ബാങ്കില്‍ അടക്കാന്‍ ഏല്‍പിച്ച തുകയില്‍ തിരിമറി; കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീക്ക് അനുവദിച്ച മുറ്റത്തെ മുല്ലപദ്ധതി പ്രകാരം ലഭിച്ച പണം ബാങ്കില്‍ അടക്കുന്നതില്‍ തിരിമറി നടത്തി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. കുടുംബശ്രീ പ്രസിഡണ്ട് കോട്ടിക്കുളം ജെ.എം.റോഡിലെ കെ.എ. ആയിഷത്ത് സൈദയുടെ പരാതിയിലാണ് സൈറ ഭാനുവിനെതിരെ കേസെടുത്തത്. കുടുംബശ്രീ അംഗങ്ങള്‍ മുറ്റത്തെ മുല്ല പദ്ധതിയില്‍ എടുത്ത വായ്പയുടെ തിരിച്ചടവ് ഉള്‍പ്പെടെ ബാങ്കില്‍ അടക്കാനായി 1211760രൂപ സായിറാബാനുവിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ 8,54920 രൂപ മാത്രം അടച്ച് 3,56840 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page