വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ നാലാം സ്ഥാനത്ത് നോട്ട

കാസര്‍കോട്: ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാലാം സ്ഥാനത്ത് ഇവരില്‍ പ്പെടാത്ത നോട്ട മുന്നേറ്റം തുടരുന്നു. പ്രധാന സ്ഥാനാത്ഥികളായ രാജ് മോഹന്‍ ഉണ്ണിത്താന് അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 199997 വോട്ടും ഇടതു മുന്നണിയിലെ എം.വി. ബാലകൃഷ്ണനു 164717 വോട്ടുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ എം.എല്‍. അശ്വിനിക്കു 100289 വോട്ട് ലഭിച്ചു.
മണ്ഡലത്തില്‍ മറ്റ് ആറു സ്ഥാനാര്‍ത്ഥികളുമുണ്ടായിരുന്നു. ഇവരില്‍ ബി.എസ്.പിയിലെ എം.സുകുമാരിക്കു 613 വോട്ടു കിട്ടിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കെ.ആര്‍. രാജേശ്വരിക്കു 400 വോട്ട് ഇത്രയും റീജ് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലഭിച്ചു. മറ്റൊരു സ്ഥാനാര്‍ത്ഥിയായ അനീഷിനു 316 വോട്ട് കിട്ടി. കെ. മനോഹരനു 346 വോട്ടു ലഭിച്ചു. എന്‍. ബാലകൃഷ്ണനു 271 വും എന്‍. കേശവനായ്കിനു 178 വോട്ടുമാണ് ലഭിച്ചത്.
അതേ സമയം പത്രിക സമര്‍പ്പിക്കലോ പ്രചരണമോ ഒന്നുമില്ലാതെ നോട്ട 2634 വോട്ട് ഇത്രയും വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ സ്വന്തമാക്കി. ചെറുപാര്‍ട്ടികളെക്കാളും കക്ഷിരഹിതരെക്കാളും സ്വാധീനം തങ്ങള്‍ക്കുണ്ടെന്ന് നോട്ട തെളിയിച്ചു. ഇനി മുഴുവന്‍ വോട്ടും എണ്ണി കഴിയുമ്പോള്‍ നോട്ട നേടുന്നതു എത്ര വോട്ടായിരിക്കുമെന്ന കണക്കുകൂട്ടല്‍ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടികളെയും അവരപ്പിക്കുന്നുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page