തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പിണറായി മന്ത്രി സഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ്-സംസ്ഥാനസമിതി യോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറക്കി രണ്ടാഴ്ചയ്ക്കകം നിയമസഭാംഗത്വം രാജി വെക്കണമെന്നാണ് ചട്ടം.
രാധാകൃഷ്ണനു പകരക്കാരന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. പുതിയ മന്ത്രിയെ കൊണ്ടുവരുന്നതിനൊപ്പം മന്ത്രി സഭയില്‍ അഴിച്ചുപണി വേണമോയെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും. നിലവിലുള്ള മന്ത്രിമാരില്‍ ആരെയെങ്കിലും മാറ്റേണ്ടതുണ്ടോയെന്ന കാര്യത്തിലും ചര്‍ച്ചയുണ്ടാകും. മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകുമെന്നറിയുന്നു.