ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നു. ബി.ജെ.പി രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരിലും തിരുവനന്തപുരത്തും ആണ് ബി.ജെപി ലീഡ് ചെയ്യുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 30000 കടന്നു. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ മുന്നിലാണ്. ഇവിടെ തരൂരും രാജീവും തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ രാഹുല്‍ഗാന്ധി 143081 വോട്ടുകള്‍ക്ക് മുന്നിലാണ്. കണ്ണൂരില്‍ സുധാകരനും പൊന്നാനിയില്‍ സമദാനിയും മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും വിജയ പ്രതീക്ഷയില്‍ മുന്നേറുന്നു. ആലത്തൂരില്‍ മാത്രമാണ് ഇടത് മുന്നിലുള്ളത്. ഇവിടെ കെ രാധാകൃഷ്ണന്‍ 10087 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ സിപിഎം വിജയിച്ച ആലപ്പുഴയില്‍ യു.ഡി.എഫിലെ കെസി വേണുഗോപാല്‍ 31079 വോട്ടുകള്‍ക്ക് മുന്നിലാണ്.