കേരള രാഷ്ട്രീയത്തെ മോദി മാറ്റി മറിച്ചു: പ്രകാശ് ജാവേദ്കര്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചുവെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും ബിജെപി നേതാവുമായ പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍ താമരയുമായി പാര്‍ലമെന്റില്‍ എത്താന്‍ പോകുന്നു. ഈ മാറ്റത്തിന് പിന്നില്‍ നരേന്ദ്രമോദിയാണ്. ബിജെപി പ്രവര്‍ത്തകരുടെ ത്യാഗമാണ്. കേരളത്തിലെ ഇടത്-വലത് മുന്നണികളെ തകര്‍ത്തിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയാണ് പ്രകാശ് ജാവദേക്കര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page