പക്ഷിപ്പനിയുടെ പുതിയ വകഭേദം; ആദ്യമരണം സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന

മെക്സിക്കോസിറ്റി: പക്ഷിപ്പനിയുടെ പുതിയ വകഭേദമായ എച്ച്-5 എന്‍-2 ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് മരണപ്പെട്ടത്. ഏപ്രില്‍ 24ന് ആയിരുന്നു മരണം. ലോകത്ത് ആദ്യമായി എച്ച്-5എന്‍-2 സ്ഥിരീകരിച്ച മനുഷ്യനാണ് മരണപ്പെട്ടത്.അതേ സമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. കടുത്ത പനിയും ശ്വാസം മുട്ടലും വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് എച്ച്-5എന്‍-2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മെക്സിക്കോയിലെ കോഴി ഫാമുകളില്‍ എച്ച്-5എന്‍-2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോര്‍ട്ട് …

ഉണ്ണിത്താന്റെ ഭൂരിപക്ഷം കൂട്ടിയത് ആര്? ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലെത്തിച്ചത് ആര്? ഫലപ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ച സജീവമായി തുടരുന്നു.മുസ്ലിം ലീഗിന്റെ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച വന്‍ ലീഡാണ് ഉണ്ണിത്താന്റെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.2019 ലെ തെരഞ്ഞെടുപ്പില്‍ ലീഗ് ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരം, കാസര്‍കോട്, നിയമസഭാ മണ്ഡലങ്ങളില്‍ നിന്നു 76,644 വോട്ടുകളുടെ ലീഡാണ് ഉണ്ണിത്താന് ലഭിച്ചത്. ഇത്തവണ ഈ മണ്ഡലങ്ങളിലെ ലീഡ് 90,949 …

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

കാസര്‍കോട്: ജോലിക്കിടെ മുകളില്‍ നിന്ന് വീണ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. പ്രതിഭാ നഗര്‍ ഖാദി കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബന്തടുക്ക പടുപ്പ് സ്വദേശി അജയന്‍ (23), പാലാര്‍ മാണിമൂല സ്വദേശി സ്വസ്തിക്ക് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബൈക്കപകടത്തില്‍ പരിക്കേറ്റ് കിടന്നത് പുലരും വരെ; യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഹെല്‍മെറ്റുണ്ടായിട്ടും തലയ്ക്ക് ഗുരുതര പരിക്ക്

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നാരോപണം. കോട്ടയം ഇത്തിത്താനം പീച്ചങ്കേരി സ്വദേശി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജാണ് (30) മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പ്രദേശത്ത് വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം ആരുമറിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചത്.ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപം ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടതോടെയാണ് നടക്കാനിറങ്ങിയവര്‍ പരിശോധന നടത്തിയത്. ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു വിഷ്ണുരാജിന്റെ മൃതദേഹം. പരുമല സെന്റ് ഗ്രിഗോറിയോസ് …

മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. ബദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷകത്തൊഴിലാളി ഉടുവ മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വിഷമിപ്പിച്ചു. മറ്റന്നാളാണ് വിവാഹം. ഭാര്യ: മറിയമ്മ. മക്കള്‍: മിര്‍ഷ, ബാസിത്, റുബീന, മിസ്രിയ, ആയിഷ. മരുമക്കള്‍: ഷരീഫ്, അബ്ബാസ്, റിയാസ്. സഹോദരങ്ങള്‍: കാദര്‍, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്തിമ, ആയിഷ, ദൈനബി.

നവജാത ശിശു മരിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘര്‍ഷം

ആലപ്പുഴ: നവജാത ശിശു മരണപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘര്‍ഷം. വണ്ടാനം സ്വദേശികളായ മനു-സൗമ്യ ദമ്പതികളുടെ ഏഴു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മാതാവ് സൗമ്യ ഐ.സി.യുവിലാണ്. പ്രസവസമയം സൗ്യയെ ലേബര്‍റൂമില്‍ പ്രവേശിപ്പിച്ചിരുന്നില്ലെന്നും വാര്‍ഡില്‍ കിടന്നാണ് പ്രസവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴാണ് സംഘര്‍ഷം …

യുവതി കാപ്പാ കേസ് പ്രതിക്കൊപ്പം ഒളിച്ചോടിയ സംഭവം; ഗുരുതരസാഹചര്യമെന്ന് പൊലീസ് വിലയിരുത്തല്‍, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഇരുപതുകാരിയായ യുവതി അന്യമതസ്ഥനും കാപ്പാ കേസില്‍ പ്രതിയുമായ യുവാവിനൊപ്പം ഒളിച്ചോടിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ഉടന്‍ കണ്ടെത്താനായില്ലെങ്കില്‍ ഗുരുതര സാഹചര്യങ്ങള്‍ക്ക് ഇടയായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കാപ്പാ കേസിലെ പ്രതിക്കൊപ്പം ഒളിച്ചോടിയത്. ഒരു വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് ഗേളായി ജോലി ചെയ്തു വരുന്നതിനിടയിലാണ് യുവതി കാപ്പ കേസിലെ പ്രതിയുമായി അടുപ്പത്തിലായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. യുവാവ് കാപ്പാ കേസില്‍ പ്രതിയാണെന്ന് അറിയാതെയാണ് …

വെള്ളിക്കോത്തെ മൂന്ന് ബൂത്തുകളിലെ ബിജെപി മുന്നേറ്റം: അക്രമം അഴിച്ചുവിടാന്‍ നീക്കമെന്ന് ആക്ഷേപം

കാസര്‍കോട്: അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഒരു സംഘം അക്രമം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നു. ചൊവ്വാഴ്ച രാത്രി യുഡിഎഫ് വെള്ളിക്കോത്ത് യങ്‌മെന്‍സ് ക്ലബ്ബിനടുത്ത് ഏര്‍പ്പെടുത്തിയ വിജയാഹ്‌ളാദത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു സംഘം വിരട്ടിയോടിച്ചു. പടക്കങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയുണ്ട്. വെള്ളിക്കോത്ത് ഓട്ടോസ്റ്റാന്റിനടുത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ട ‘സംഘി നിരോധിത മേഖല’ എന്ന ബോര്‍ഡും അക്രമമുണ്ടാകുന്നതിന് ആസൂത്രണം ചെയ്ത് സ്ഥാപിച്ചതാണെന്ന് ആക്ഷേപമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം കോട്ടയായ വെള്ളിക്കോത്തെ 20, 21, 22 ബൂത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ വലിയ …

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താം. പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട് പട്ടിക മേലുള്ള ആക്ഷേപങ്ങളും ജൂണ്‍ 21 വരെ ഓണ്‍ലൈനില്‍ സ്വീകരിക്കും. ജൂലൈ ഒന്നിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

കുപ്രസിദ്ധ റൗഡിയെ നടുറോഡില്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: കുപ്രസിദ്ധ റൗഡിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ഹാസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരാവതി നഗറിലെ രവി എന്ന ചൈല്‍ഡ് രവി (55) യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അടുത്ത കാലത്തായി ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ കടയില്‍ നിന്ന് കുപ്പി വെള്ളം വാങ്ങിച്ചു നടന്നു പോകുന്നതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് …

മൂന്നാം മൈല്‍ മുണ്ടോട്ടെ സി.നാരായണന്‍ വാര്യര്‍ അന്തരിച്ചു

അമ്പലത്തറ: മൂന്നാംമൈലിലെ മുണ്ടോട്ട് സി.നാരായണന്‍ വാര്യര്‍ (94) അന്തരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. അമ്പലത്തറ, മംഗല്‍പാടി, ബളംതോട്, പറക്കായി തുടങ്ങിയ സ്‌കൂളുകളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്.വാഴക്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം മുന്‍ കഴകക്കാരനായിരുന്നു. ഭാര്യ: ഉമാലക്ഷ്മി. മക്കള്‍: സത്യനാരായണന്‍ (റിട്ട. പ്യൂണ്‍), ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: രാജലക്ഷ്മി, അനിത.

നിയമസഭ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് ഇനി കോൺഗ്രസ്‌; രമ്യയെയും രാഹുലിനെയും ബലറാമിനെയും പരിഗണിച്ചേക്കും

ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവരുന്ന നിയമസഭമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് ആസന്നമായിട്ടുള്ളത്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നു കെ. രാധാകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് വിജയിച്ചു. ഇതോടെ എം.എല്‍.എ സ്ഥാനം അദ്ദേഹത്തിന് രാജി വെക്കേണ്ടതുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്്‌സഭാ മെമ്പര്‍മാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് എം.എല്‍.എ സ്ഥാനം …

സ്ഥാനാർത്ഥിയുടെ വിവരം അറിയാൻ വിളിച്ചു; രതീശനെയും ജബ്ബാറിനെയും കുടുക്കിയത് സുഹൃത്തിനെ വിളിച്ച ഫോൺ കോൾ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറസ്റ്റ് സഹകരണ സംഘം തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലേക്കുള്ള വിളി. ഒളിവിൽ പോയ കർമ്മംതൊടി സ്വദേശി രതീശനും കൂട്ടാളി അബ്ദുൽ ജബ്ബാറും ഒരുമിച്ചാണ് കർണാടകയിലെയും തമിഴ്നാടിലെയും വിവിധ പ്രദേശങ്ങളിൽ താമസിച്ചത്. ഈ സമയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും രതീശൻ ബന്ധപ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന പൊലീസ് പ്രതികളെ പിടികൂടാൻ അടുത്തെത്തിയതോടെ അതുവരെ ഉപയോഗിച്ചിരുന്ന ഫോൺ തകരാറിലായി. ഇതോടെ അന്വേഷണവും വഴിമുട്ടി. ബാങ്കിലെ തട്ടിപ്പ് …

ഉറക്കത്തിനിടെ ഫാൻ ദേഹത്ത് വീണ്‌ 48 കാരൻ മരിച്ചു

കിടപ്പുമുറിയിൽ ഉച്ച മയക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണുഗുരുതരമായിപരിക്കേറ്റ 48 കാരൻ മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീർ(48) ആണ്മരിച്ചത്. നെഞ്ചിന് മുകളിലാണ് ഫാനും സിമന്റ് പാളികളും പൊട്ടിവീണത്. പോളിഷിംഗ് തൊഴിലാളിയാണ്‌ മുഹമ്മദ് സമീർ. ഈ സമയംഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉൾപ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. …

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ

തിരു: സംസ്ഥാനത്തു തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ബി ജെ പിയിലെ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചന. സംസ്ഥാനത്തു നിന്ന് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു ബി ജെ പി അംഗം ലോക്‌സഭയിലെത്തുന്നത്. നരേന്ദ്രമോദി മൂന്നാം മന്ത്രിസഭാ ശനിയാഴ്ച അധികാര മേല്‍ക്കുന്നുണ്ട്. മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതുള്‍പ്പെടെയുള്ള അടിയന്തര കാര്യങ്ങള്‍ ഇന്ന് ചേര്‍ന്ന് കൊണ്ടിരിക്കുന്ന ബി ജെ പിയുടെ നിര്‍ണ്ണായകയോഗം ചര്‍ച്ച ചെയ്‌തേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം; എട്ടിടത്ത് രണ്ടാം സ്ഥാനത്ത്

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ആറ്റിങ്ങല്‍, കാട്ടാക്കട, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തൃശൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയത്. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, കായംകുളം, …

രാജരാജേശ്വരന്‍ കോപിച്ചുവോ?; ഡി.കെ ശിവകുമാറിന്റെ സഹോദരന് ദയനീയ തോല്‍വി

ബംഗ്ളൂരു: ശത്രുസംഹാര ഭൈരവി യാഗം നടത്തിയെന്ന് ആരോപിച്ച് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനെ വിവാദത്തിലാക്കിയ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ സഹോദരന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി. ബംഗ്ളൂരു നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡി.കെ സുരേഷ് 2.69ലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സിഎന്‍ മഞ്ജുനാഥിനോട് തോറ്റത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മരുമകനാണ് വിജയിച്ച മഞ്ജുനാഥ്. മൂന്നു തവണ എം.പിയായിരുന്നു സുരേഷ്.കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ അഞ്ചുതരം മൃഗങ്ങളെ ബലി നല്‍കിയാണ് യാഗം നടത്തിയതെന്നായിരുന്നു …