യുവതി കാപ്പാ കേസ് പ്രതിക്കൊപ്പം ഒളിച്ചോടിയ സംഭവം; ഗുരുതരസാഹചര്യമെന്ന് പൊലീസ് വിലയിരുത്തല്‍, അന്വേഷണം ഊര്‍ജ്ജിതം

കാസര്‍കോട്: ഇരുപതുകാരിയായ യുവതി അന്യമതസ്ഥനും കാപ്പാ കേസില്‍ പ്രതിയുമായ യുവാവിനൊപ്പം ഒളിച്ചോടിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിയെ ഉടന്‍ കണ്ടെത്താനായില്ലെങ്കില്‍ ഗുരുതര സാഹചര്യങ്ങള്‍ക്ക് ഇടയായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കി.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വാടകവീട്ടില്‍ താമസിക്കുന്ന യുവതിയാണ് കാപ്പാ കേസിലെ പ്രതിക്കൊപ്പം ഒളിച്ചോടിയത്. ഒരു വ്യാപാര സ്ഥാപനത്തിലെ സെയില്‍സ് ഗേളായി ജോലി ചെയ്തു വരുന്നതിനിടയിലാണ് യുവതി കാപ്പ കേസിലെ പ്രതിയുമായി അടുപ്പത്തിലായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. യുവാവ് കാപ്പാ കേസില്‍ പ്രതിയാണെന്ന് അറിയാതെയാണ് യുവതി അടുപ്പത്തിലായതെന്നും സംശയിക്കപ്പെടുന്നു. അതേ സമയം കാണാതായ യുവതിയുടെ ഫോട്ടോകള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയെ കണ്ടാല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്ന ശബ്ദസന്ദേശവും ഫോട്ടോയോടൊപ്പം പ്രചരിക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ യുവതിയെ ഉടന്‍ കണ്ടെത്തണമെന്ന് പൊലീസില്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page