ഉറക്കത്തിനിടെ ഫാൻ ദേഹത്ത് വീണ്‌ 48 കാരൻ മരിച്ചു

കിടപ്പുമുറിയിൽ ഉച്ച മയക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണു
ഗുരുതരമായിപരിക്കേറ്റ 48 കാരൻ മരണപ്പെട്ടു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആയിഷ മന്‍സിലില്‍ എ.കെ.മുഹമ്മദ് സമീർ(48) ആണ്
മരിച്ചത്. നെഞ്ചിന് മുകളിലാണ് ഫാനും സിമന്റ് പാളികളും പൊട്ടിവീണത്. പോളിഷിംഗ് തൊഴിലാളിയാണ്‌ മുഹമ്മദ് സമീർ. ഈ സമയം
ഭാര്യയും കൂട്ടിയും യൂണിഫോം വാങ്ങാനായി സമീപത്തെ തയ്യൽ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവംകണ്ടത്. ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉൾപ്പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിൻ്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ഉടൻ പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പാറയിലെ എന്‍.പി.ഇബ്രാഹിംകുഞ്ഞി- എ.കെ.ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാനിബ. മകള്‍:ഷാഹിന. സഹോദരങ്ങള്‍: ഫൈസല്‍, സറീന, പരേതയായ ഷാഹിന. പയ്യന്നുർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നീലേശ്വരത്തെ പെട്രോള്‍ പമ്പില്‍ നിന്നു കവര്‍ന്നത് ഒന്നരലക്ഷം രൂപ; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജുവിനെ പിടികൂടുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 28,000 രൂപ മാത്രം, ബാക്കി പണം കൊണ്ടുപോയത് ആര്?

You cannot copy content of this page