നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താം. പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട് പട്ടിക മേലുള്ള ആക്ഷേപങ്ങളും ജൂണ്‍ 21 വരെ ഓണ്‍ലൈനില്‍ സ്വീകരിക്കും. ജൂലൈ ഒന്നിനാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.
