ആലപ്പുഴ: നവജാത ശിശു മരണപ്പെട്ടതിനെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംഘര്‍ഷം. വണ്ടാനം സ്വദേശികളായ മനു-സൗമ്യ ദമ്പതികളുടെ ഏഴു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മാതാവ് സൗമ്യ ഐ.സി.യുവിലാണ്. പ്രസവസമയം സൗ്യയെ ലേബര്റൂമില് പ്രവേശിപ്പിച്ചിരുന്നില്ലെന്നും വാര്‍ഡില്‍ കിടന്നാണ് പ്രസവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴാണ് സംഘര്‍ഷം നീങ്ങിയത്.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/car-jsgdvb.jpg)