മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: മകന്റെ വിവാഹത്തിന് പന്തല്‍ ഒരുക്കുന്നതിനിടയില്‍ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു. ബദ്രഡുക്ക രാജീവ് ദശലക്ഷം ഹൗസിലെ കര്‍ഷകത്തൊഴിലാളി ഉടുവ മുഹമ്മദ് കുഞ്ഞി (62)യാണ് മരിച്ചത്. മരണം കുടുംബാംഗങ്ങളെയും നാട്ടുകാരെയും വിഷമിപ്പിച്ചു. മറ്റന്നാളാണ് വിവാഹം. ഭാര്യ: മറിയമ്മ. മക്കള്‍: മിര്‍ഷ, ബാസിത്, റുബീന, മിസ്രിയ, ആയിഷ. മരുമക്കള്‍: ഷരീഫ്, അബ്ബാസ്, റിയാസ്. സഹോദരങ്ങള്‍: കാദര്‍, കുഞ്ഞാലി, ഉമ്പു, റുഖിയ, ഫാത്തിമ, ആയിഷ, ദൈനബി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page