കുപ്രസിദ്ധ റൗഡിയെ നടുറോഡില്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: കുപ്രസിദ്ധ റൗഡിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ഹാസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരാവതി നഗറിലെ രവി എന്ന ചൈല്‍ഡ് രവി (55) യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ അടുത്ത കാലത്തായി ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ കടയില്‍ നിന്ന് കുപ്പി വെള്ളം വാങ്ങിച്ചു നടന്നു പോകുന്നതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ തിരികെ പോയതിന് ശേഷമാണ് ചോരയില്‍ കുളിച്ച് നടുറോഡില്‍ കിടന്നിരുന്ന രവിയുടെ അരികിലേക്ക് ആള്‍ക്കാര്‍ എത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page