പ്രവാസി വ്യവസായി ഖത്തര്‍ സാലിഹ് ഹാജി ഗള്‍ഫില്‍ അന്തരിച്ചു

കാസര്‍കോട്: പ്രവാസി വ്യവസായിയും പൗര പ്രമുഖനുമായിരുന്ന ഖത്തര്‍ സാലിഹ് ഹാജി അന്തരിച്ചു. ഖത്തറില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ബേക്കല്‍ സ്വദേശിയാണ്. ഖത്തര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഖത്തറുള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി വ്യാപാര വ്യവസായ സ്ഥാപനളുടെ ഉടമയായിരുന്നു സാലിഹ് ഹാജി. കാഞ്ഞങ്ങാട്ടെ പ്രശസ്തമായ ഹൈമ സില്‍കിന്റെ ഉടമയുമായിരുന്നു. സാമൂഹ്യ-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ബേക്കലിലെ ഇസ്ലാമിക്എ യുപി സ്‌കൂള്‍ സ്ഥാപകനാണ്.

വീട്ടുകാരറിയാതെ രാത്രി അയല്‍ വീട്ടിലേക്ക് നടന്നു പോയി; രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരറിയാതെ അയല്‍വീട്ടില്‍ പോയിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ …

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊടിയമ്മ ചെങ്കിനടുക്കയിലെ മുന്‍ പ്രവാസി മരിച്ചു

കാസര്‍കോട്: നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രവാസി മരിച്ചു. കൊടിയമ്മ ചെങ്കിനടുക്കയിലെ പരേതരായ അബ്ബാസ്-റുഖിയ ദമ്പതികളുടെ മകന്‍ അബ്ദുല്ല എന്ന അദ്‌ലു( 50 )ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാടിന്റെ രാഷ്ട്രീയ- സാമുഹിക രംഗങ്ങളില്‍ ഇടപെടല്‍ നടത്തിയിരുന്ന അബ്ദുല്ല നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. പ്രവാസം മതിയാക്കി കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നാട്ടില്‍ …

ബന്തടുക്ക സ്വദേശിയായ യുവാവ് ദുബായില്‍ പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബന്തടുക്ക സ്വദേശി ദുബായില്‍ മരിച്ചു.കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ എ.ടി ജോസസിയുടെ മകന്‍ നിതീഷ് ജോസഫ് (35)ആണ് മരിച്ചത്. ലില്ലിക്കുട്ടിയാണ് മാതാവ്. ഭാര്യ: റിന്‍സി. മകന്‍: ഇവാന്‍. സഹോദരങ്ങള്‍: നിശാന്ത്, നിഷ,നീന.

പരിശീലനത്തിനായി കേരളത്തിലെത്തി; പഠനത്തോടൊപ്പം കളിയും; മണിപ്പുര്‍ സ്വദേശി സൈകോം തോയിബ സിങ് ഐ.എസ്.എല്‍ ടീമില്‍ ഇടം നേടി

കാസര്‍കോട്: തൃക്കരിപ്പൂരില്‍ പരിശീലനത്തിനായി എത്തിയ മണിപ്പുര്‍ സ്വദേശി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അണ്ടര്‍ 17 ടീമില്‍ ഇടം നേടി. തൃക്കരിപ്പൂരില്‍ ഫുട്ബോള്‍ പരിശീലിച്ച സൈകോം തോയിബ സിങ് ആണ് ജില്ലയ്ക്ക് അഭിമാനമായത്. ഓണ്‍ലി ഫുട്ബോള്‍ ലുനാഥ് അക്കാദമിയുടെ ഫുട്‌ബോള്‍ അക്കാദമി കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് തൃക്കരിപ്പൂരില്‍ എത്തിയത്. മൂന്നുവര്‍ഷം മുന്‍പ് കേരളത്തിലെത്തിയ തോയിബ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്ന് പഠനവും തുടങ്ങി. ഒപ്പം ഫുട്ബാള്‍ പരിശീലനവും. ഒ.എഫ്.എ. അക്കാദമിയിലെ …

ഉപ്പളയിലെ മുന്‍ ലീഗ് നേതാവ് കെ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: ഉപ്പള കൈകമ്പ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയുമായ കെ ഇബ്രാഹിം ഹാജി(71) അന്തരിച്ചു. ഗള്‍ഫില്‍ നേരത്തെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഉപ്പള ഗേറ്റ് കുന്നില്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ ആസ്യുമ്മയാണ് ഭാര്യ. മക്കള്‍: ലത്തീഫ്, സാബീത്ത്, നിസാന. മരുമക്കള്‍: അഷ്‌റഫ്, സുമയ്യ, മറിയമ്മ, അബൂബക്കര്‍.

റിയാസ് മൗലവി വധക്കേസ്; സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷപ്രചാ രണം നടത്തിയ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസില്‍ വെറുതേ വിട്ട കേളുഗുഡെയിലെ അജേഷ് എന്ന അപ്പു(27), കുമ്പള കോയിപ്പാടിയിലെ അബൂബക്കര്‍ സിദ്ദിഖ്(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടി.വി. ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ പ്രകോപനപരമായ കമന്റിട്ടതിനാണ് അബൂബക്കര്‍ സിദ്ദിഖിനെതിരേ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് അജേഷിനെ അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കമന്റുകള്‍ ചെയ്യുന്നതും വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകളോ ചെയ്യുന്നുണ്ടോയെന്ന് പൊലീസ് …

കാറില്‍ കഞ്ചാവ് കടത്ത്; മടിക്കൈ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി. മടിക്കൈ സ്വദേശി നാന്തം കുഴി നല്ലംകുഴി വീട്ടില്‍ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ചായ്യോത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കൊറിയര്‍ അയക്കാനുള്ള വ്യാജേന പൊതിഞ്ഞുവച്ച 750 ഗ്രാം കഞ്ചാവാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസ് എടുത്ത് അറസ്റ്റുരേഖപ്പെടുത്തി. സിഇഒമാരായ സരിത, ശൈലേഷ് കുമാര്‍, ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് …

ടിവിയുടെ റിമോര്‍ട്ട് നല്‍കിയില്ല; മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ആലപ്പുഴ കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്.ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് മാതാവ് ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാന്‍ ആദിത്യന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ മാതാവ് തയ്യാറായില്ല. വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം …

പ്രതിപക്ഷ നേതാവിന്റെ വാഹനം പള്ളിക്കരയില്‍ അപകടത്തില്‍പ്പെട്ടു; ആർക്കും പരിക്കില്ല; മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു

കാസർകോട് : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഞ്ചരിച്ച കാര്‍ ബേക്കൽ പള്ളിക്കര പൊട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. കാഞ്ഞങ്ങാട് നിന്നും കാസര്‍കോടേക്ക് പോകുന്നതിനിടയില്‍ ശനിയാഴ്ച വൈകിട്ട് 5.15-ഓടെയായിരുന്നു അപകടം.കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് പോവുകയായിരുന്നു വി ഡി സതീശൻ. പള്ളിക്കരയിൽവെച്ച് അദ്ദേഹം സഞ്ചരിച്ച കാർ മുന്നിലുണ്ടായിരുന്ന പൊലീസ് എസ്കോർട്ട് ജീപ്പിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു പിന്നീട് അദ്ദേഹം മറ്റൊരു കാറിൽ യാത്ര തുടർന്നു.

ചെര്‍ക്കളയില്‍ അക്കേഷ്യ മരം വീണ് ബൈക്ക് തകര്‍ന്നു; യാത്രക്കാരന്‍ അഭ്തുകരമായി രക്ഷപ്പെട്ടു

ചെര്‍ക്കള: ചെര്‍ക്കള- ബദിയഡുക്ക റോഡില്‍ ചെര്‍ക്കളയ്ക്കടുത്തു റോഡ് സൈഡില്‍ നിന്ന അക്കേഷ്യമരം ഓടിക്കൊണ്ടിരുന്ന ബൈക്കിനു മുകളില്‍ വീണു. യാത്രക്കാരന്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ബൈക്ക് തകര്‍ന്നു. റോഡ് സൈഡിലും റോഡിലേക്കു ചാഞ്ഞും നില്‍ക്കുന്ന മരങ്ങള്‍ കാറ്റിനും മഴയ്ക്കും മുമ്പു മുറിച്ചുമാറ്റണമെന്ന് ജനങ്ങളും സന്നദ്ധ സംഘടനകളും മുറവിളികൂട്ടിക്കൊണ്ടിരിക്കേയാണ് വന്‍ ദുരന്തമായേക്കുമായിരുന്ന അപകടമുണ്ടായത്. സംഭവം ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്.

മാതാവും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു. വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു ദിവസം മുമ്പ് ഇവര്‍ക്കെതിരെ കോടതി വിധിയുണ്ടായിരുന്നുവെന്നും അതിലുള്ള നിരാശയായിരിക്കും കാരണമെന്നും പറയുന്നു.

കാശ്മീരില്‍ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.മോഡേര്‍ഗ്രാം ഗ്രാമത്തിലാണ് ഭീകരരുമായി സൈനിക ഏറ്റുമുട്ടലുണ്ടായത്. ഈ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സി ആര്‍ പി എഫും സൈന്യവും ലോക്കല്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനു പരിക്കേറ്റു. തീവ്രവാദികളെ പിടികൂടുന്നതിനു സൈനിക നടപടി തുടരുന്നുണ്ട്.

കാപ്പ കേസ് പ്രതിക്ക് സി പി എം വരവേല്‍പ്പ്: ശരിയായ നടപടിയെന്നു മന്ത്രിയും പാര്‍ട്ടിയും; ശരികേടാണെന്നു പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍

പത്തനംതിട്ട: ജില്ലയിലെ കുമ്പഴയില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നു സി പി എമ്മില്‍ ചേര്‍ന്ന 60 പേരില്‍ ഒരാളായ കാപ്പ കേസ് പ്രതി തെറ്റായ വഴിവിട്ടു ശരിയായ വഴിക്കു വന്നയാളാണെന്നു മന്ത്രി വീണ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.പുതുതലമുറയിലെ ഒരു സംഘം യുവാക്കള്‍ മാനവികതയുടെ പക്ഷത്തുചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്നതിന്റെ സൂചനയാണ് പത്തനംതിട്ടയിലെ ശരണ്‍ ചന്ദ്രന്റെയും കൂട്ടരുടെയും സി പി എം പ്രവേശനമെന്നു സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭിപ്രായപ്പെട്ടു. ശരണിനെ ഉദയഭാനു രക്തഹാരം സമര്‍പ്പിച്ചു സി …

പയ്യന്നൂര്‍ പീഡനകേസ്; പ്രതിയുടെ ഭാര്യയും സഹോദരനും കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പീഡന കേസിലെ പ്രതിയും പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നെസ് ക്ലിനിക് ഉടമയുമായ ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന്‍ വരുണ്‍ നമ്പ്യാര്‍ എന്നിവരാണ് ശനിയാഴ്ച പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇരുവര്‍ക്കും കോടതി ജാമ്യം നല്‍കി.വെല്‍നസ് ക്ലിനിക്കില്‍ ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ 20കാരിയെ സ്ഥാപന ഉടമയായ ശരത് നമ്പ്യാര്‍ പീഡിപ്പിച്ചുവെന്നതിന് …

കെ.എസ്.ആര്‍.ടി.സി.ക്ക് വീണ്ടും 30 കോടി രൂപ; ശമ്പള വിതരണം ഉടന്‍

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടക്കം കൂടാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചു. 5000ത്തില്‍പ്പരം ബസുകളും സംസ്ഥാന വ്യാപകമായി 75ല്‍പ്പരം ഷോപ്പിംഗ് കോംപ്ലക്‌സുകളുമുള്ള കെ.എസ്.ആര്‍.ടി.സി.യിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ മാസം തോറും 50 കോടി രൂപ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സിക്ക് 5747 കോടി രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്.

കാസര്‍കോട്ട് റെയില്‍വെ ട്രാക്കില്‍ കമ്പിച്ചുരുള്‍ പൊതി കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്, തളങ്കര റെയില്‍വെ പാലത്തില്‍ സംശയകരമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തി. വിവരമറിഞ്ഞ് ആര്‍.പി.എഫും റെയില്‍വെ പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചക്കാണ് റെയില്‍വെ ട്രാക്കില്‍ കടലാസ് പൊതി കാണപ്പെട്ടത്. കമ്പിച്ചുരുളുകളാണ് കടലാസ് പൊതിയില്‍ ഉണ്ടായിരുന്നത്. ആരാണ് പൊതി കൊണ്ടുവെച്ചതെന്ന് വ്യക്തമല്ല. നേരത്തെ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ റെയില്‍വെ ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും കയറ്റി വെച്ച സംഭവങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ കമ്പിച്ചുരുളുകള്‍ റെയില്‍വെ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട സംഭവം പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

അബൂബക്കര്‍ സിദ്ദിഖ് കൊലക്കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ഡിവൈ.എസ്.പിയും സംഘവും പൈവളിഗെയിലെ കൊല നടന്ന സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡി.വൈഎസ്.പി എം. സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പൈവളിഗെ, ജംഗ്ഷന്‍, ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ ആള്‍താമസമില്ലാത്ത വീട്, കൊല നടന്ന കാട് എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. ശനിയാഴ്ച 11.30 മണിയോടെയാണ് ഡി.വൈഎസ്.പി.യുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പൈവളിഗെയില്‍ എത്തിയത്. കൊല്ലപ്പെട്ട പുത്തിഗെ, മുഗുറോഡിലെ അബൂബക്കര്‍ സിദ്ദിഖിന്റെ അടുത്ത ബന്ധുക്കളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തുന്ന …