തിരുവനന്തപുരം: പാലോട്ട് പേരയം ചെല്ലഞ്ചിയില്‍ മാതാവും മകളും മരിച്ച നിലയില്‍ കാണപ്പെട്ടു.
ചെല്ലഞ്ചിയിലെ ഗീത, സുപ്രഭ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പാലോടു പൊലീസ് വെളിപ്പെടുത്തി.
ഗീതയുടെ മൃതദേഹം ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്കുള്ളിലുമായിരുന്നു. ആത്മഹത്യയാണെന്നു സംശയിക്കുന്നു. വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടു ദിവസം മുമ്പ് ഇവര്‍ക്കെതിരെ കോടതി വിധിയുണ്ടായിരുന്നുവെന്നും അതിലുള്ള നിരാശയായിരിക്കും കാരണമെന്നും പറയുന്നു.