കാശ്മീരില്‍ ഭീകരാക്രമണം ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: കാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു.
മോഡേര്‍ഗ്രാം ഗ്രാമത്തിലാണ് ഭീകരരുമായി സൈനിക ഏറ്റുമുട്ടലുണ്ടായത്. ഈ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നു സി ആര്‍ പി എഫും സൈന്യവും ലോക്കല്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയിരുന്നു. അതിനു ശേഷമായിരുന്നു ഏറ്റുമുട്ടല്‍. ഒരു സൈനികനു പരിക്കേറ്റു. തീവ്രവാദികളെ പിടികൂടുന്നതിനു സൈനിക നടപടി തുടരുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page