മാലോം കാര്യോട്ട് ചാലിൽ ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു 

  കാസർകോട്: വെള്ളരികുണ്ട് മാലോം കാര്യോട്ട് ചാലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകൻ ജെസ്റ്റിൻ (26) ആണ് മരിച്ചത്. മലയോര ഹൈവേയിലെ കാര്യയോട്ട് ചാലിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്  മാറ്റി. അപകടവിവരമറിഞ്ഞു വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്ത് എത്തി. …

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവില്‍ ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

  ബംഗളൂരു: സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സുജയ് പണിക്കര്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുംഖം മൂലം സുജയ് ഐസിയുവിലായിരുന്നു. സുജയിയെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. 12 രോഗികളെയെങ്കിലും സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചതായും തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ …

ഒരു ശരീരം, രണ്ടുതലകള്‍, നാലുകണ്ണുകള്‍! കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനപ്രവാഹം

  ഒരു ശരീരം രണ്ടുതലകള്‍, നാലുകണ്ണുകള്‍. കര്‍ണാടകയിലെ മംഗളൂരു കിന്നിഗോളിയില്‍ കഴിഞ്ഞ ദിവസം ജനിച്ച പശുക്കുട്ടിയെ കാണാന്‍ അത്യപൂര്‍വ്വമായ തിരക്ക്. ദമാസ് കട്ടെ ദുജ്‌ലഗുരി സ്വദേശി ജയരാമ ജോഗി എന്നയാളുടെ പശുവാണ് പ്രസവിച്ചത്. പശുക്കുട്ടിയുടെ തലകളാകട്ടെ ഒരു വശം ചേര്‍ന്ന് ഒട്ടിയ നിലയിലാണ്. മൂക്കും, വായും ചെവിയും രണ്ടാണ്. പശുവിന്റെ രണ്ടാമത്തെ പ്രസവത്തിലെ കുട്ടിയാണ് ഇത്തരത്തില്‍ രണ്ട് തലയുമായി ജനിച്ചത്. അതേസമയം പശുക്കിടാവിനെ പരിശോധിച്ച മൃഗഡോക്ടര്‍മാര്‍ അവന്‍ ആരോഗ്യവാനാണെന്ന് അറിയിച്ചു. ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത …

പല സെറ്റുകളില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കി; ബാഹുബലി സിനിമയുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

    സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നൃത്തസംവിധായകന്‍ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തു. നൃത്തസംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ ഹൈദരാബാദ് പൊലീസിനു കൈമാറി. തെലങ്കാനയിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു യുവതി പരാതി നല്‍കിയത്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകനാണ് ജാനി. ചെന്നൈയിലും മുംബൈയിലും നടന്ന ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വര്‍ഷങ്ങളായി ഇത് തുടര്‍ന്നുവരികയാണെന്നുമാണ് യുവതിയുടെ …

മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് 20 ലക്ഷം കോടിരൂപ 100 ദിവസത്തിനുള്ളില്‍ അനുവദിച്ചു; കേന്ദ്രമന്ത്രി ഡോ.എല്‍ മുരുഗന്‍

  ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ 100 ദിനത്തിനിടയില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിയും അടിസ്ഥാന സൗകര്യ വികസനത്തിനും15 ലക്ഷം കോടി രൂപ വിനിയോഗിച്ചെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ഡോ.എല്‍ മുരുഗന്‍ പറഞ്ഞു. വനിതാ വികസനം, പട്ടികജാതി പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങള്‍ ദരിദ്രജന വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനും നൂറുദിവസത്തിനുള്ളില്‍ 15 ലക്ഷം കോടി രൂപ നരേന്ദ്രമോദി സര്‍ക്കാര്‍ വിനിയോഗിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കാര്‍ഷീക മേഖലയില്‍ ഈക്കാലയളവില്‍ മൂന്നുലക്ഷം കോടിരൂപ അനുവദിച്ചു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില …

കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചതിന് ഉപ്പളയിലെ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്

  കാസര്‍കോട്: വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില്‍ ഏഴു വര്‍ഷം തടവിനും വിധിച്ചു. ഉപ്പള, പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖി(35)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതി ഹാറൂണ്‍ റഷീദ് ഒളിവിലാണ്. മൂന്നാം പ്രതിയായ മുഹമ്മദ് കുഞ്ഞി നേരത്തെ മരണപ്പെട്ടിരുന്നു. 2008 ആഗസ്ത് 24ന് …

കേരളത്തിലെ നിപയും മങ്കിപോക്‌സും; ദക്ഷിണ കന്നഡ ജില്ലയില്‍ നീരീക്ഷണം കര്‍ശനമാക്കി

  മംഗളൂരു: കേരളത്തില്‍ നിപ മരണവും മങ്കിപോക്‌സും റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും നഗരത്തിലെത്തുന്ന യാത്രക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ മുന്‍കരുതലെന്ന നിലയില്‍ വെന്‍ലോക്ക് ആശുപത്രിയില്‍ തുടര്‍ച്ചയായി ടെസ്റ്റിനും നിരീക്ഷണത്തിനും വിധേയമാക്കും. പ്രത്യേക ആംബുലന്‍സ് അടിയന്തര സാഹചര്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. കുരങ്ങുപനി ബാധിതരുടെ ചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണമായ കുരങ്ങുപനി കര്‍ണാടകയില്‍ ആശങ്ക …

വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം റെയില്‍വെ പാളം മുറിച്ചു കടക്കല്‍; ആശങ്കയോടെ റെയില്‍വെ ജീവനക്കാര്‍

  കുമ്പള: റെയില്‍വേ സ്റ്റേഷന്‍മാസ്റ്ററുടെയും, ജീവനക്കാരുടെയും നിര്‍ദ്ദേശവും, മുന്നറിയിപ്പും വിദ്യാര്‍ത്ഥികള്‍ അവഗണിക്കുന്നു. കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികള്‍ റയില്‍പ്പാളം മുറിച്ചു കടന്നു ട്രെയിന്‍ കയറുന്നത് പതിവാക്കിയിരിക്കുന്നു. ഇതു റെയില്‍വേ ജീവനക്കാരെ ആശങ്കപ്പെടുത്തുകയാണ്. ഇവിടെ മേല്‍പ്പാല സൗകര്യം ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ അത് ഉപയോഗപ്പെടുത്തുന്നില്ലെന്നാണ് പരാതി. സ്റ്റേഷന്‍ മാസ്റ്ററും, ജീവനക്കാരും പലപ്രാവശ്യവും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചെവി ക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം. ട്രെയിന്‍ സമയം അറിയിക്കാനുള്ള അനൗണ്‍സ്‌മെന്റ് സംവിധാനവും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെയും പാളം മുറിച്ച് കടക്കാതിരിക്കാന്‍ നിര്‍ദ്ദേശം …

ഭാര്യയെ ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

  കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള(60) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവം മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറി നേരെ …

പതിനാറുകാരിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

  കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മയ്യില്‍, കുറ്റിയാട്ടൂരിലെ സിദ്ദിഖിനെതിരെയാണ് ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. ആഗസ്ത് രണ്ടിന് ഇരിക്കൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ മയ്യിലിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്നത് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് മയ്യില്‍ പൊലീസിനു കൈമാറി.

അമേരിക്കന്‍ സന്ദര്‍ശനം ആത്മീയതയുടെ പ്രഭ അനുഭവിക്കാന്‍ അവസരം: ബ്ലസി

പി പി ചെറിയാന്‍ ഡാളസ്: രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിലൂടെ ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാന്‍ കഴിഞ്ഞുവെന്നു മികച്ച സിനിമാ സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ബ്ലസി ഐപ്പ് തോമസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ സിറ്റിസനോടൊപ്പം ആയിരിക്കുന്നു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണെന്നും, വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെ ഒരു …

അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹര്‍ജികള്‍ സിബിഐ കോടതി തള്ളി

  കൊച്ചി: കണ്ണൂര്‍, തളിപ്പറമ്പ്, അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജനും ടി.പി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ തള്ളി. കൊച്ചി സിബിഐ കോടതിയാണ് ഇരുവരുടെയും ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഉത്തരവായത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 20ന് ആണ് എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 33 പ്രതികളുള്ള കേസില്‍ ജയരാജന്‍ 32-ാം പ്രതിയും ടി.വി രാജേഷ് 33-ാം പ്രതിയുമാണ്. കേസില്‍ തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി …

തലശ്ശേരി പുന്നോലില്‍ 16 കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ 16 കാരി ട്രെയിന്‍ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുള്‍നാസറിന്റെയും മൈമൂനയുടെയും മകള്‍ പിഎം ഇസ(16) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പുന്നോല്‍ റെയില്‍വേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പുന്നോല്‍ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ വിദ്യാര്‍ഥിനിയാണ് ഇസ. പഴയങ്ങാടി വാദിഹുദാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഇഫ് തിഖാര്‍, ഇഫ്രത്ത് ജഹാന്‍, ഇന്‍ഫാന. …

കെ.എസ്.ആര്‍.ടി.സിയെ പോലെ കെ.എസ്.ആര്‍.ടി.സിയുടെ മില്‍മ ബൂത്തും

  കാസര്‍കോട്: ഉപയോഗശൂന്യമായ കെഎസ്ആര്‍ടിസി ബസിനകത്ത് ആരംഭിച്ച മില്‍മാ ബൂത്തും ഉപയോഗശൂന്യമാവുന്നു. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്ത് ആര്‍ക്കും വേണ്ടതായ പഴയ ബസില്‍ ആരംഭിച്ച മില്‍മ ബൂത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. സര്‍വീസില്‍ നിന്നല്ലാതെ വരുമാനം ഉണ്ടാക്കുന്നതിനായാണ് കെ.എസ്.ആര്‍.ടി.സി മില്‍മയുമായി ചേര്‍ന്ന് ആധുനിക രീതിയില്‍ മില്‍മ ബൂത്ത് തുടങ്ങിയത്. കെഎ.സ്.ആര്‍.ടി.സിയുടെ ഉപയോഗശൂന്യമായ ബസിനകത്താണ് മില്‍മ ഫുഡ് ട്രക്ക് തുടങ്ങിയത്. മറ്റ് ജില്ലകളില്‍ വിജയകരമായി മുന്നോട്ടുപോകുന്ന മില്‍മയുടെ ഫുഡ് ട്രക്ക് കെ.പി.ആര്‍.റാവു റോഡില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് …

സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പലര്‍ക്കും കാഴ്ചവച്ചു; മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി

  കൊച്ചി: മുകേഷ് അടക്കമുള്ള താരങ്ങള്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടിക്കെതിരെ പരാതി. നടിയുടെ അടുത്ത ബന്ധുവായ തൊടുപുഴ സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. 2014 ല്‍ ഓഡിഷനായി ചെന്നൈയില്‍ എത്തിച്ച് ഒരു സംഘം ആളുകള്‍ക്ക് കാഴ്ചവച്ചുവെന്നും നടിക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ടെന്നുമാണ് ആരോപണം. അവര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ നടി നിര്‍ബന്ധിച്ചുവെന്നും തന്റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു സംഭവമെന്നും യുവതി പറയുന്നു. കുറെ പെണ്‍കുട്ടികളെ നടി ഇതുപോലെ പലര്‍ക്കും കാഴ്ചവെച്ചിട്ടുണ്ട്. അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ …

വ്യാപാരബന്ധങ്ങള്‍ ഇന്ത്യ ദുരുപയോഗം ചെയ്യുന്നു; യുഎസ് സന്ദര്‍ശിക്കുന്ന മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

  പി പി ചെറിയാന്‍ ഫ്‌ലിന്റ്, എംഐ: യുഎസ്-ഇന്ത്യ വ്യാപാര ബന്ധം ഇന്ത്യ ദുരുപയോഗം ചെയ്യുന്നെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ കാണുമെന്നു 17നു മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജോ ബൈഡന്‍ സെപ്തംബര്‍ 21 ന് ഡെലവെയറില്‍ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ നേതാക്കളുമായി ഉച്ചകോടി നടത്തും. ഏഷ്യയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന …

സ്‌കൂട്ടറില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി യുവാവ് പിടിയില്‍

  കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. മധൂര്‍, പന്നിപ്പാറ, എം.ജി നഗറിലെ ഗണേശ നിലയത്തില്‍ പി. രാധാകൃഷ്ണ(37)നെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റു ചെയ്തത്. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദയഗിരിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 7.74 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, ടി. കുഞ്ഞിക്കണ്ണന്‍, ടി.സി അജയ് …

കര്‍ണാടക ബിജെപി എംഎല്‍എ മുനിരത്ന നായിഡുവിനെതിരെ 40 കാരിയുടെ പീഡന പരാതി; എംഎല്‍എയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു

  ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ മുനിരത്ന നായിഡുവിനെതിരെയും മറ്റു ആറുപേര്‍ക്കുമെതിരയും 40 കാരിയുടെ പീഡന പരാതി. 2020 മുതല്‍ രണ്ട് വര്‍ഷത്തോളം തന്നെ എംഎല്‍എ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. മുനിരത്നയ്ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ബലാത്സംഗം, ലൈംഗികാതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. കഗ്ഗലിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം നടന്നതെന്ന 40 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ബുധനാഴ്ച രാത്രിയാണ് യുവതി …