കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മയ്യില്‍, കുറ്റിയാട്ടൂരിലെ സിദ്ദിഖിനെതിരെയാണ് ഇരിക്കൂര്‍ പൊലീസ് കേസെടുത്തത്. ആഗസ്ത് രണ്ടിന് ഇരിക്കൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ മയ്യിലിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്നത് മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് മയ്യില്‍ പൊലീസിനു കൈമാറി.