കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍. മധൂര്‍, പന്നിപ്പാറ, എം.ജി നഗറിലെ ഗണേശ നിലയത്തില്‍ പി. രാധാകൃഷ്ണ(37)നെയാണ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും അറസ്റ്റു ചെയ്തത്. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ഇ.കെ ബിജോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദയഗിരിയില്‍ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 7.74 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജേഷ്, ടി. കുഞ്ഞിക്കണ്ണന്‍, ടി.സി അജയ് എന്നിവരും ഉണ്ടായിരുന്നു.