എര്‍മാളം ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി; ലത്തീഫ് സി എച്ച് പ്രസിഡന്റ്, ഇംതിയാസ് സി എച്ച് സെക്രട്ടറി

  അബുദാബി: എര്‍മാളം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന എര്‍മാളം ഗള്‍ഫ് ജമാഅത്ത് കമ്മിറ്റി പൊതുയോഗവും മീലാദ് ജല്‍സയും നടത്തി. അബ്ബാസ് കടുമന അധ്യക്ഷത വഹിച്ചു. ശരീഫ് പുതിയല്‍ക ഉദ്ഘാടനം ചെയ്തു. 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ലത്തീഫ് സി.എച്ച് (പ്രസി.), ഇംതിയാസ് സി.എച്ച് (ജന.സെക്ര), സിദ്ദിഖ് കോപ്പ (ഫിനാന്‍സ് സെക്ര.), ശരീഫ് പുതിയല്‍ക, മൊയ്ദീന്‍ കരുമാനം, അബ്ദുല്‍ ഹമീദ് കെഎ (വൈ. പ്രസി.), സലാം കുര്‍സ്, ഹാഷി ഇഎ, നാസര്‍ ബിഎ …

ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ 20 പേര്‍ക്ക് നല്‍കി; കൊച്ചിയില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന പെണ്‍വാണിഭ സംഘത്തിന്റെ നീക്കം പൊലീസ് തടഞ്ഞു; രണ്ടു സ്ത്രീകള്‍ പിടിയില്‍

  കൊച്ചി: ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം പിടിയില്‍. എളമക്കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് സെറീന, ജഗിത, സഹായി വിപിന്‍ എന്നിവരാണ് എളമക്കര പൊലീസിന്റെ പിടിയിലായത്. കൊച്ചിയിലെത്തിച്ച ബംഗ്ലാദേശ് പെണ്‍കുട്ടിയെ സംഘം ഇരുപതിലേറെ പേര്‍ക്ക് എത്തിച്ചുനല്‍കിയെന്നാണ് വിവരം. സെറീനയാണ് സെക്സ് റാക്കറ്റിന്റെ മുഖ്യകണ്ണി. സെറീനയാണ് പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. വിവിധ സംസ്ഥാനങ്ങളുമായി ബന്ധമുള്ള സെക്സ് റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടിയെ പൊലീസ് സംരക്ഷണത്തിലേക്ക് …

ലബനനില്‍ നടന്ന പേജര്‍ സ്‌ഫോടനം; അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്

  ലബനനില്‍ ഇസ്രയേല്‍ ചാരസംഘടന നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണം മലയാളിയിലേക്ക്. നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്‌ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ …

‘മാധ്യമങ്ങളോട് മിണ്ടരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്’; കര്‍ശന വ്യവസ്ഥകളോടെ പള്‍സര്‍ സുനിക്ക് കോടതി ജാമ്യം നല്‍കി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കരുത്, എറണാകുളം ജില്ല വിട്ട് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് …

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു; ചാനലില്‍ കാണുന്നത് ക്രിപ്‌റ്റോ കറന്‍സി വിഡിയോകള്‍

  ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇപ്പോള്‍ ചാനലില്‍ ഇപ്പോള്‍ കാണാനാകുന്നത് യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ റിപ്പിള്‍ ലാബ്സ് വികസിപ്പിച്ച ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വിഡിയോകളാണ്. വെള്ളിയാഴ്ചയാണ് കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് വിവരം. ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും പരിഗണിക്കുമ്പോള്‍ കേസിലെ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യാറുണ്ട്. യൂട്യൂബിലൂടെയാണ് ഇത്തരത്തില്‍ നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത്. നിലവില്‍ ഹാക്കര്‍മാര്‍ യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പിള്‍ ലാബിന്റെ എക്സ്.ആര്‍.പി …

ട്രെയിനില്‍ കയറുന്നതിനിടെ പാളത്തില്‍ വീണ സ്ത്രീയെ വനിതാ ആര്‍പിഎഫ് ജീവനക്കാര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തി

  ഉഡുപ്പി: നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ സ്ത്രീയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അതിസാഹസീകമായി രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനിലാണ് അപകടവും അതിസാഹസീകമായ രക്ഷപ്പെടുത്തലുമുണ്ടായത്. മംഗളൂരുവില്‍ നിന്ന് മഡ്ഗാവിലേക്ക് പോവുകയായിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരി നിലത്ത് വീഴുകയായിരുന്നു. ഇതുകണ്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ അപര്‍ണയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ സാഹസീകമായി അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ അര്‍പ്പണ ബോധത്തെയും ഉത്തരവാദിത്വ ബോധത്തെയും മറ്റു യാത്രക്കാരും കാഴ്ചക്കാരും അഭിനന്ദിച്ചു.  

ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനെന്ന വ്യാജേന 50ല്‍ അധികം വനിതകളെ വഞ്ചിച്ചു; മൂന്നു മക്കളുടെ പിതാവായ വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍

  ഉയര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരനെന്ന വ്യാജേന 50ല്‍പ്പരം വനിതകളെ വഞ്ചിച്ച വിവാഹതട്ടിപ്പു വീരന്‍ അറസ്റ്റില്‍. ഗുജറാത്ത്, വഡോദര സ്വദേശിയായ മുഖീം അയൂബ് (38) ആണ് ദില്ലി റെയില്‍വെ സ്‌റ്റേഷനില്‍ പൊലീസിന്റെ പിടിയിലായത്. മാട്രിമോണിയല്‍ സൈറ്റുകളിലൂടെയായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. വിധവകളെയും വിവാഹ മോചിതരും ഉന്നത ജോലിയുള്ളതുമായ വനിതകളെയുമാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. മാട്രിമോണിയല്‍ സൈറ്റില്‍ കയറി സ്ത്രീകളെ പരിചയപ്പെടുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. വളരെ വേഗത്തില്‍ അടുപ്പം സ്ഥാപിച്ച് സ്ത്രീകളുടെ വീട്ടിലെത്തി ബന്ധുക്കളുമായി വിവാഹത്തെക്കുറിച്ച് …

നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരം

  കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യ നില ഗുരുതരം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് നടി കവിയൂര്‍ പൊന്നമ്മ. 79 വയസാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര്‍ പൊന്നമ്മയെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മ. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം …

അവര്‍ എന്നെ തേടിയെത്തി

  ഒരു വിവാഹച്ചടങ്ങു കഴിഞ്ഞ്, ഓഡിറ്റോറിയത്തില്‍ നിന്നും ഞാന്‍ പുറത്തേക്കിറങ്ങി നടക്കുകയായിരുന്നു. പെട്ടെന്നാണ് പിന്നില്‍ നിന്ന് ‘മാഷേ..’എന്നൊരു വിളി കേട്ടത്. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അല്‍പം ദൂരെ നിന്ന് ഒരാള്‍ എന്റെ അരികിലേക്ക് ഓടി വരുന്നു. അത് കണ്ടപ്പോള്‍ നടത്തം നിര്‍ത്തി ഞാനവിടെ നിന്നു. ‘മാഷെ കണ്ടിട്ടാണ് ഞാനോടി വന്നത്, മാഷിന് എന്നെ ഓര്‍മ്മയുണ്ടോ?’ കിതപ്പിനിടയില്‍ അയാള്‍ എങ്ങനെയൊ ഒന്ന് പറഞ്ഞൊപ്പിച്ചു. ആ ചോദ്യം കേട്ടപ്പോള്‍ ആളുടെ മുഖത്തേക്ക് ഞാനൊന്നുകൂടി ഒന്ന് സൂക്ഷിച്ചു നോക്കി. ഇല്ല, ഓര്‍മയുടെ …

യുഎസില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ആരോഗ്യ വൃത്തങ്ങളുടെ മുന്നറിയിപ്പ്

  പിപി ചെറിയാന്‍ വാഷിങ്ടണ്‍: യുഎസിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന് ലോക പകര്‍ച്ച വ്യാധി നിരീക്ഷണ മുന്നറിയിപ്പ് സ്ഥാപനമായ ജിഐഎസ്എഐഡി മുന്നറിയിച്ചു. യുഎസിലെ 25 സംസ്ഥാനങ്ങളില്‍ നിന്ന് ജിഐഎസ്എഐഡി യുടെ ആഗോള വൈറസ് ഡേറ്റാബേസില്‍ ലഭിച്ച പ്രാഥമിക ഡേറ്റകളില്‍ കോവിഡിന്റെ സ്വഭാവഘടനയുള്ള ഒരു കേസ് എങ്കിലും ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ലാബുകളിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്.ഇ.സി അണുബാധകള്‍ കണ്ടെത്തിയിട്ടുള്ളത്. കാലിഫോര്‍ണിയയില്‍ 15 ലധികവും വിര്‍ജീനിയയില്‍ മാത്രം ഇതുവരെ 10 കേസുകള്‍ റിപോര്‍ട്ട് …

കൊച്ചി വിമാനത്താവളത്തില്‍ എത്തിയ യുഎസ് പൗരത്വമുള്ള കോട്ടയം സ്വദേശി കുഴഞ്ഞുവീണുമരിച്ചു

  കൊച്ചി: ഇന്നുപുലര്‍ച്ചേ യുഎസില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യുഎസ് പൗരത്വമുള്ള കോട്ടയം സ്വദേശി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം പുന്നത്തുറയിലെ ജിമ്മി സൈമണ്‍(63) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ അങ്കമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷിക്കാഗോയില്‍ 36 വര്‍ഷമായി താമസിക്കുന്ന ജിമ്മി മാതാവിനെ സന്ദര്‍ശിക്കാന്‍ നാട്ടിലേക്ക് വരുന്ന വഴിയാണ് മരണം. ഷിക്കാഗോ നോര്‍ത്ത് ലേക്ക് കിന്‍ഡ്രഡ് ആശുപത്രി റെസ്പിറേറ്ററി തെറാപ്പി സൂപ്പര്‍ വൈസറാണ് ജിമ്മി. പരേതനായ സൈമണ്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്. …

കിടപ്പ് രോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

  ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തലവടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തേവന്‍ കോട് വീട്ടില്‍ ശ്രീകണ്ഠന്‍ (77) ആണ് തൂങ്ങിമരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഓമന(73), മകന്‍ ഉണ്ണികൃഷ്ണന്‍ (43 )എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠന്‍ തൂങ്ങിയത്. മുറയില്‍ തീപിടിച്ചതോടെ കിടപ്പു രോഗിയായ മാതാവിനെയും കൂട്ടി മകന്‍ പുറത്തേക്കോടിയെങ്കിലും ഇരുവര്‍ക്കും പൊള്ളലേറ്റു. അയല്‍വാസികളുടെ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയും …

കോയമ്പത്തൂരിലെ അപകടം: കട്ടത്തടുക്ക സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

  കാസര്‍കോട്: തമിഴ്‌നാട്, കോയമ്പത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പത്തുമണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തിഗെ, മുഗുറോഡ് താഹാ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. ബുധനാഴ്ച രാത്രി കോയമ്പത്തൂരില്‍ ഉണ്ടായ അപകടത്തിലാണ് പുത്തിഗെ, കട്ടത്തടുക്ക, എ.കെ.ജി നഗര്‍ സ്വദേശിയും രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ എം.കെ മുഹമ്മദ് റാഷിദ് (21) മരണപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചായിരുന്നു അപകടം. അപകടവിവരമറിഞ്ഞ് ബുധനാഴ്ച …

കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും മുസ്ലിം ലീഗ് നേതാവുമായ എം കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

  കാസര്‍കോട്: കാസര്‍കോട് നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം. കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തളങ്കര പാലിയേറ്റീവ് കെയറിന്റെ സ്ഥാപക ഗവേണിംഗ് ബോഡി മെമ്പറും സജീവപ്രവര്‍ത്തകനുമാണ്. ബാങ്കോട്ടെ പരേതനായ പീടേക്കാരന്‍ മില്ലില്‍ മാമുവിന്റെയും റുഖിയാബിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: ഷബീല്‍ (ഖത്തര്‍), ഹാഫിള് സുഹൈല്‍ (കോഴിക്കോട്), സയീദ്, റുഖിയത്ത് ഷസ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ എം. (മുന്‍ …

ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ അധ്യാപിക മരിച്ചു

    റസ്റ്ററന്റ്‌റില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നു ഭക്ഷ്യവിഷബാധയേറ്റ യുവ അധ്യാപിക മരിച്ചു. ചെന്നൈ വാനഗരത്തിനടുത്തുള്ള തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുന്‍പ് സഹോദരനൊപ്പം പുറത്തുപോയപ്പോള്‍ ശ്വേത ഷവര്‍മ കഴിച്ചിരുന്നു. വീട്ടിലെത്തി മീന്‍കറിയും കഴിച്ചു. രാത്രി ഛര്‍ദിക്കുകയും ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവശ നിലയിലായതിനെ തുടര്‍ന്നു ചൊവ്വാഴ്ച സ്റ്റാന്‍ലി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. വീട്ടുകാരുടെ …

കഞ്ചാവ് ബീഡി വലിച്ച് കുടുങ്ങി; ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ 824 ഗ്രാം കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

  കാസര്‍കോട്: കഞ്ചാവ് ബീഡി വലിക്കുന്നതിനിടയില്‍ പിടിയിലായ യുവാവില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന. 824 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉളിയത്തടുക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ എന്‍.എ ഇര്‍ഷാദിനെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജീഷും സംഘവും അറസ്റ്റു ചെയ്തത്. പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് ബീഡി വലിച്ചതിനു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ ക്വാര്‍ട്ടേഴ്‌സില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി സൂചന ലഭിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതിയേയും കൂട്ടി ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധിച്ചപ്പോഴാണ് …

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരിക്ക്

  ബം​ഗളൂരു: ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരിൽ വച്ച് വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇ.ചന്ദ്രശേഖരൻ എം.എൽ.എ.യ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ഡെപ്യൂട്ടി തഹസിൽദാറെ സസ്പെന്റ് ചെയ്തു

  കാസർകോട്: മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ.ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ.പവിത്രനെയാണ് കളക്ടർ കെ.ഇമ്പശേഖരൻ സസ്പെന്റ് ചെയ്തത്. സെപ്തംബർ12-നാണ് ഇ.ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമം വഴി പ്രചരണം നടത്തിയെന്ന് കാണിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ച പവിത്രൻ തൊട്ടടുത്ത ദിവസം തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു. …