മംഗളൂരു: കേരളത്തില്‍ നിപ മരണവും മങ്കിപോക്‌സും റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും നഗരത്തിലെത്തുന്ന യാത്രക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. യാത്രക്കാര്‍ മുന്‍കരുതലെന്ന നിലയില്‍ വെന്‍ലോക്ക് ആശുപത്രിയില്‍ തുടര്‍ച്ചയായി ടെസ്റ്റിനും നിരീക്ഷണത്തിനും വിധേയമാക്കും. പ്രത്യേക ആംബുലന്‍സ് അടിയന്തര സാഹചര്യങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. കുരങ്ങുപനി ബാധിതരുടെ ചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സാധാരണമായ കുരങ്ങുപനി കര്‍ണാടകയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ദക്ഷിണ കന്നഡ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ ഡോ.തിമ്മയ്യ പറഞ്ഞു.