കൊല്ലം: കൊട്ടാരക്കരയില്‍ ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചശേഷം കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശിനി സരസ്വതി അമ്മ (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള(60) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സരസ്വതി അമ്മയുടെ കഴുത്തില്‍ ചരട് മുറുക്കിയ ശേഷം വെട്ടുകത്തികൊണ്ട് വെട്ടി കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവം മൂത്ത മരുമകളെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷം ഓട്ടോറിക്ഷയില്‍ കയറി നേരെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മദ്യ ലഹരിയില്‍ എന്നും ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഇരുവരും തയ്യല്‍ തൊഴിലാളികളാണ്. മക്കള്‍: സനല്‍, സുബിന്‍. മരുമക്കള്‍: അശ്വതി, സാന്ദ്ര.