പല സെറ്റുകളില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡനത്തിനിരയാക്കി; ബാഹുബലി സിനിമയുടെ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

 

 

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നൃത്തസംവിധായകന്‍ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തു. നൃത്തസംവിധാന സഹായിയായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇരുപത്തിയൊന്നുകാരിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ ഹൈദരാബാദ് പൊലീസിനു കൈമാറി. തെലങ്കാനയിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു യുവതി പരാതി നല്‍കിയത്.
പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകനാണ് ജാനി. ചെന്നൈയിലും മുംബൈയിലും നടന്ന ഔട്ട്ഡോര്‍ ഷൂട്ടിങ്ങിനിടെ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വര്‍ഷങ്ങളായി ഇത് തുടര്‍ന്നുവരികയാണെന്നുമാണ് യുവതിയുടെ മൊഴി. പ്രായപൂര്‍ത്തിയാവും മുമ്പേ തുടര്‍ന്ന അതിക്രമമെന്ന് ബോധ്യപ്പെട്ടതിനാല്‍ ജാനി മാസ്റ്റര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമുളള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ.
ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം ആഭ്യന്തര അന്വേഷണം നടത്താനും പൊലീസില്‍ പരാതിപ്പെടാനും തെലങ്കാനയിലെ വനിതാ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ ശിഖ ഗോയല്‍ സിനിമാ സംഘടനകളോട് നിര്‍ദേശിച്ചിരുന്നു. തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും തൊഴിലാളി യൂണിയനും ജാനി മാസ്റ്ററുടെ അംഗത്വം സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page