കൊച്ചി: കണ്ണൂര്‍, തളിപ്പറമ്പ്, അരിയില്‍ ഷുക്കൂര്‍ കൊലക്കേസില്‍ സിപിഎം നേതാക്കളായ പി. ജയരാജനും ടി.പി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ തള്ളി. കൊച്ചി സിബിഐ കോടതിയാണ് ഇരുവരുടെയും ഹര്‍ജികള്‍ തള്ളിക്കൊണ്ട് ഉത്തരവായത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. 2012 ഫെബ്രുവരി 20ന് ആണ് എം.എസ്.എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 33 പ്രതികളുള്ള കേസില്‍ ജയരാജന്‍ 32-ാം പ്രതിയും ടി.വി രാജേഷ് 33-ാം പ്രതിയുമാണ്. കേസില്‍ തങ്ങള്‍ക്കു യാതൊരു ബന്ധവുമില്ലെന്നും കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഇരുവര്‍ക്കും എതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഹര്‍ജി തള്ളണമെന്നും കാണിച്ച് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക തടസ്സഹര്‍ജിയും നല്‍കിയിരുന്നു.