കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ 16 കാരി ട്രെയിന്‍ തട്ടി മരിച്ചു. പുന്നോലിലെ അബ്ദുള്‍നാസറിന്റെയും മൈമൂനയുടെയും മകള്‍ പിഎം ഇസ(16) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ പുന്നോല്‍ റെയില്‍വേ ഗേറ്റിന്റെ സമീപത്തായിരുന്നു അപകടം. ന്യൂ മാഹി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പുന്നോല്‍ പെട്ടിപ്പാലം മാലിന്യ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ വിദ്യാര്‍ഥിനിയാണ് ഇസ. പഴയങ്ങാടി വാദിഹുദാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: ഇഫ് തിഖാര്‍, ഇഫ്രത്ത് ജഹാന്‍, ഇന്‍ഫാന.