പതിമൂന്നൂകാരിക്ക് പപ്പായ പറിച്ചു നല്‍കി പീഡിപ്പിച്ച കേസ്; കൂഡ്ലു സ്വദേശിക്ക് 125 വര്‍ഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട്, കൂഡ്ലു, കാനത്തിങ്കരയിലെ സുബ്ബ (61)യെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 25 മാസം അധികം കഠിന തടവ് അനുഭവിക്കണമെന്നും വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. 2021 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് …