വ്യാപാരബന്ധങ്ങള്‍ ഇന്ത്യ ദുരുപയോഗം ചെയ്യുന്നു; യുഎസ് സന്ദര്‍ശിക്കുന്ന മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

 

പി പി ചെറിയാന്‍

ഫ്‌ലിന്റ്, എംഐ: യുഎസ്-ഇന്ത്യ വ്യാപാര ബന്ധം ഇന്ത്യ ദുരുപയോഗം ചെയ്യുന്നെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താന്‍ കാണുമെന്നു 17നു മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് ജോ ബൈഡന്‍ സെപ്തംബര്‍ 21 ന് ഡെലവെയറില്‍ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളിലെ നേതാക്കളുമായി ഉച്ചകോടി നടത്തും. ഏഷ്യയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് എതിരായാണ് വാഷിംഗ്ടണ്‍ ന്യൂഡല്‍ഹിയുമായി കൂടുതലായി അടുക്കുന്നതെന്നു വിശകലന വിദഗ്ധര്‍ പറയുന്നു. ബൈഡനുമായുള്ള കൂടിക്കാഴ്ചകള്‍ക്കും മറ്റ് ഉച്ചകോടികള്‍ക്കുമായി അടുത്തിടെ യുഎസ് സന്ദര്‍ശിച്ച മറ്റ് ചില ലോകനേതാക്കള്‍ ട്രംപിനെയും സന്ദര്‍ശിച്ചിരുന്നു. വ്യാപാരത്തിന്റെ നയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ചിട്ടും ട്രംപ് മോദിയെ ‘അതിശയകരം ‘എന്ന് പ്രശംസിച്ചു. ട്രംപ് പ്രസിഡന്റായിരിക്കെ മോദിയുമായി ഊഷ്മള ബന്ധത്തിലായിരുന്നു. ബരാക് ഒബാമ, ബൈഡന്‍ തുടങ്ങിയ ഡെമോക്രാറ്റിക് പ്രസിഡന്റുമാരുമായും മോദി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page