പിപി ചെറിയാന്‍
വാഷിങ്ടണ്‍: അമേരിക്കന്‍ സംസ്ഥാനമായ കെന്റകിയില്‍ ജില്ലാ ജഡ്ജിയെ പ്രധാന സുരക്ഷാ ഉദ്യോഗസ്ഥന്‍ ചേമ്പറില്‍ വച്ച് വെടിവച്ചുകൊന്നു. ജഡ്ജിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിയോഗിതനായ ചീഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സ്റ്റൈന്‍സാണ് ജഡ്ജിയെ വെടിവച്ചുകൊന്നത്. ശേഷം സ്റ്റൈന്‌സ് പൊലീസിന് കീഴടങ്ങി. പൊലീസ് ഇയാളെ അറസ്റ്റുചെയ്തു. കൊലകുറ്റത്തിന് കേസെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. അന്നുവൈകീട്ട് മൂന്നുമണിയോടെ വൈറ്റ്‌സ് ബര്‍ഗിലെ ലച്ചര്‍കൗണ്ടി കോടതിയില്‍ വെടിയേറ്റുമരിച്ച നിലയിലാണ് ജഡ്ജി കെവിന്‍ മുള്ളീസിനെ കണ്ടെത്തിയതെന്ന് കെന്റകി സ്‌റ്റേറ്റ് പൊലീസ് പറഞ്ഞു. ജഡ്ജിയുടെ ചേമ്പറിനുള്ളില്‍ സുരക്ഷാതലവനും കൗണ്ടീഷെരീഫാ(സുരക്ഷാതലവന്‍)യ സ്റ്റൈന്‍സ് ജഡ്ജിയെ വെടിവച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് തുടര്‍ന്ന് പറഞ്ഞു. സ്റ്റൈന്‍സ് എട്ടുവര്‍ഷമായി ജില്ലാ കോടതി കൗണ്ടിഷെരീഫാണ്. കൊല്ലപ്പെട്ട ജില്ലാ ജഡ്ജി കെവിന്‍ മുള്ളീസ് 2014 മുതല്‍ ജില്ലാ ജഡ്ജിയായി തുടരുന്നു.