ഷാര്‍ജ: ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് കോളിച്ചാല്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ മരിച്ചു. പതിനെട്ടാംമൈല്‍ പൂതംപാറയില്‍ ജോണ്‍സണിന്റെ മകന്‍ റിബിന്‍ ജോണ്‍സണ്‍(22) ആണ് മരിച്ചത്. പാണത്തൂരില്‍ ഇലക്ട്രിക്കല്‍ സാധനങ്ങളുടെ ഷോപ്പ് നടത്തിയിരുന്ന റിബിന്‍ രണ്ടാഴ്ച മുമ്പാണ് ജോലി ആവശ്യാര്‍ഥം ഷാര്‍ജയിലേക്ക് പോയത്. താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. നിയമനടപടികള്‍ പൂര്‍ത്തിയായതിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവരമറിഞ്ഞ് സഹോദരി യുകെയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് ബിന്ദു, സഹോദരി റിയ (യുകെ).