തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി പൊട്ടി വീണ് നാലു വയസ്സുകാരനു ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. കുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ് അടര്‍ന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് തൂണിൽ സാരികെട്ടിയാണ് ഊഞ്ഞാൽ ആടിയത്. ഇതിൽ ഒരു തൂണാണ് കുട്ടിയുടെ തലയിൽ വീണത്. അടുത്ത നിന്ന രണ്ട് കുട്ടികള്‍ തലനാരിഴക്ക്
രക്ഷപ്പെട്ടു. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കാരക്കോണം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.