കാശ്മീരിൽ കാർ കൊക്കയിലേക്ക് വീണ് നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പടെ 5 വിനോദസഞ്ചാരികൾ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരും കാശ്മീർ സ്വദേശിയായ കാർ ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. ചിറ്റൂർ സ്വദേശികളായ സുധീഷ്(33), അനില്‍(34), വിഗ്നേഷ്(22), രാഹുല്‍(28) എന്നിവരാണ് മരിച്ച മലയാളികള്‍. എല്ലാവരും അയൽവാസികളാണ്. കാർ ഡ്രൈവർ ശ്രീനഗർ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും അപകടത്തിൽ മരിച്ചു. …
Read more “കാശ്മീരിൽ കാർ കൊക്കയിലേക്ക് വീണ് നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു”