അഭിഭാഷകയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ : അഭിഭാഷകയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷക പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ്(46)മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 1.10 നായിരുന്നു സംഭവം. വീട്ടിലെ റൂമിന്റെ ജനല്‍ ഗ്രില്‍സില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട രഞ്ജനയെ കെട്ടറുത്ത് ഉടന്‍ തന്നെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സേവാഭാരതി പട്ടുവം പഞ്ചായത്ത് എക്‌സിക്യുട്ടീവ് മെമ്പറാണ്. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണന്‍ നായരുടെയും പങ്കജത്തിന്റെയും മകളാണ്. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍കോട്( റബ്‌കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന്‍ പ്രകാശ് ( വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന്‍ പ്രകാശ് (വിദ്യാര്‍ത്ഥി).
സഹോദരിമാര്‍: അന്‍ജന, അര്‍ച്ചന. ശവസംസ്‌ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page