വിവാഹം കഴിഞ്ഞ് രണ്ടുമാസം; നവവധു ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍, ഭര്‍ത്താവ് വിദേശത്ത് പോയത് 15 ദിവസം മുമ്പ്
ഇരിട്ടി: നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാല്‍ ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിന്‍ ആണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുന്‍പാണ് സച്ചിന്‍ ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച …