പ്രാക്ടിക്കൽ പരീക്ഷക്കിടെ പ്ളസ്ടു വിദ്യാർത്ഥിനിയെ കടന്നു പിടിച്ചു; അധ്യാപകന് 7  വർഷം കഠിന തടവും അര ലക്ഷം രൂപയും പിഴ


കോഴിക്കോട്: ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സംഭവത്തില്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.മേമുണ്ട ഹയര്‍സെക്കൻഡറി സ്കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.

2023 ഫെബ്രുവരി 22-ന് മറ്റൊരു സ്കൂളില്‍ പരീക്ഷയുടെ ഇൻവിജിലേറ്ററായിരിക്കേ ലാലു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച്‌ അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് കേസ്. ചോമ്ബാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇൻസ്പെക്ടര്‍ ശിവൻ ചോടോത്താണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page