വായ്പാ തട്ടിപ്പ് കേസ്; ഹീരാ ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തു; നടപടി 14 കോടി നഷ്ടമായെന്ന ബാങ്കിൻ്റെ പരാതിയിൽ

തിരുവനന്തപുരം:വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എം ഡി അബ്ദുല്‍ റഷീദിനെ (ഹീരാ ബാബു) ഇഡി അറസ്റ്റ് ചെയ്തു.എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. ഫ്ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ ഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു.

ഇഡി കൊച്ചി യുണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത അബ്ദുല്‍ റഷീദിനെ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എസ്ബിഐയുടെ പരാതിയിലാണ് ഇഡ‍ി കേസെടുത്തത്.

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നേരത്തെ മ്യൂസിയം പൊലീസും ഹീര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കില്‍ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page