കാസര്‍കോട്: കാണാതായ വീട്ടമ്മയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉദുമ അണിഞ്ഞ ആലിങ്കാല്‍ കായലിങ്കാല്‍ സ്വദേശി പരേതനായ നാരായണന്റെ ഭാര്യ നാരായണി(53) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് തൃക്കണ്ണാട് ക്ഷേത്രക്കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയ അയ്യപ്പഭക്തരാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയ നാരായണിയെ നേരം വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തൃക്കണ്ണാട് ക്ഷേത്ര കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ബേക്കല്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: നവ്യ, നിവേദ്. സഹോദരങ്ങള്‍: ചന്തുഞ്ഞി, രവി(കച്ചവടം മഡിയന്‍ കൂലോം), കൃഷ്ണന്‍, കണ്ണന്‍, ലക്ഷ്മി.