ഭര്‍തൃമതിയുമായി രഹസ്യബന്ധം; അകന്നതോടെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; 17 ലക്ഷം തട്ടിയെടുത്തതായി കാമുകനെതിരെ യുവതിയുടെ പരാതി

സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയില്‍ നിന്നു യുവാവ് തട്ടിയെടുത്തത് 17 ലക്ഷം രൂപ. മുംബൈ നഗരത്തിലെ കിഴക്കന്‍ പ്രന്തപ്രദേശത്തെ 32 കാരിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. പ്രതി അക്ഷയ് സിങ്ങിനെതിരെയും ഇയാളുടെ രണ്ടു ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ സ്വകാര്യ ചിത്രങ്ങള്‍ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടത്. 10 വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി രണ്ടു വര്‍ഷത്തോളം അക്ഷയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. പിന്നീട് ഇരുവരും അകന്നു. ഇതോടെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് അക്ഷയ് ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ മാസതോറും പതിനായിരം രൂപ ചെലവിനായി അയച്ചുനല്‍കിയിരുന്നു യുവതി. കൊടുക്കാന്‍ പണമില്ലാതായപ്പോള്‍, തന്റെ ആഭരണങ്ങള്‍ പണയം വയ്ക്കാനും അക്ഷയുടെ ബന്ധുവായ സുനിത എന്ന സ്ത്രീയില്‍നിന്നുള്‍പ്പെടെ കടം വാങ്ങാനും തുടങ്ങി. സുനിതയില്‍നിന്നു മൂന്നു ലക്ഷം രൂപ കടം വാങ്ങി. അഞ്ച് ലക്ഷം രൂപയ്ക്ക് തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണയം വച്ചു. സുനിതയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കിയെങ്കിലും വീണ്ടു പണം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു. അക്ഷയും സുനിതയും വ്യാഴാഴ്ച തന്നെ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചെന്നും താന്‍ അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കാനുണ്ടെന്ന പറയുന്ന വിഡിയോ നിര്‍ബന്ധിച്ച് ചിത്രീകരിച്ചതായും യുവതി പറയുന്നു. ഭീഷണിയും ശല്യവും തുടര്‍ന്നതിനാല്‍ ഭര്‍ത്താവിനേയും ഏതാനും അടുത്ത ബന്ധുക്കളെയും അറിയിക്കുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. പൊലീസ് യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page