കര്‍ണാടകയില്‍ കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍; മാനേജ്‌മെന്റില്‍ നിന്നുള്ള മാനസികപീഡനം മൂലമെന്ന് കുടുംബം

ബംഗളൂരു: കര്‍ണാടകയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാംനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗര്‍ കോളജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ഥിനി അനാമിക (19)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശിനിയാണ് അനാമിക. ഹോസ്റ്റല്‍ മുറിയില്‍ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ മരിച്ച നിലയില്‍ കണ്ടത്. രാത്രിയിലെ ഭക്ഷണ സമയത്ത് എത്താത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് വിദ്യാര്‍ഥിനി മരിച്ചതാണെന്ന് മനസ്സിലായത്. …

സിപിഎം ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ഉജ്വല തുടക്കം; പ്രതിനിധി സമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൂന്നുനാള്‍ നീളുന്ന സിപിഎം ജില്ലാസമ്മേളനത്തിന് കാഞ്ഞങ്ങാട്ട് ആവേശത്തുടക്കം. 28 രക്തസാക്ഷി സ്മൃതി കുടീരത്തില്‍ നിന്നും ചൊവ്വ രാത്രി എത്തിച്ച ദീപശിഖ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ സമ്മേളന നഗരിയിലെ വലിയ ദീപത്തിലേക്ക് പകര്‍ന്നു.കയ്യൂരില്‍ നിന്നും എത്തിച്ച കൊടിമരത്തില്‍ പൈവളിഗെയില്‍ നിന്നും എത്തിച്ച പതാക മുതിര്‍ന്ന നേതാവ് പി കരുണാകരനും ഉയര്‍ത്തിയതോടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം പിബി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എയും …

റെക്കോഡ് തകര്‍ച്ചയില്‍ രൂപ: ഡോളറിനെതിരെ 87.35 ആയി

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ആഗോള വിപണി കീഴ്‌മേല്‍ മറിയുന്നു.രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ചയില്‍. റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രൂപയെ ബാധിച്ചത്. ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് ഡിമാന്‍ഡ് കൂടിയതും തിരിച്ചടിയായി. രൂപയുടെ മൂല്യത്തില്‍ ബുധനാഴ്ച 0.3ശതമാനമാണ് ഇടിവ് നേരിട്ടത്. ഇതോടെ മൂല്യം 87.35ലേയ്ക്ക് താഴ്ന്നു. തിങ്കളാഴ്ചയിലെ 87.28 നിലവാരമായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യം. ഡോളര്‍ സൂചിക 0.3 ശതമാനം ഇടിഞ്ഞ് 107.7ലെത്തിയതിന്റെ നേട്ടം മിക്കവാറും ഏഷ്യന്‍ കറന്‍സികള്‍ക്ക് നേട്ടമായെങ്കിലും രൂപയ്ക്ക് …

ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും അയച്ച പാഴ്‌സലുകള്‍ സ്വീകരിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും അയച്ച പാഴ്‌സലുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചു.സസ്‌പെന്‍ഷന്‍ ഉടനടി പ്രാബല്യത്തില്‍ വന്നതായി യുഎസ്പിഎസ് പറഞ്ഞു. കത്തുകള്‍ സസ്‌പെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സസ്‌പെന്‍ഷന്‍ എത്രകാലം നീണ്ടു നില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% പുതിയ താരിഫ് ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്ന് ബീജിംഗ് വെളിപ്പെടുത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 15% താരിഫ് ഏര്‍പ്പെടുത്തുമെന്നും യുഎസില്‍ …

ഒരു വൃഷണം മുറിച്ചു, അടുത്തതു ചവിട്ടി തകര്‍ത്തു; കൈ വെട്ടി, വായില്‍ തുണി തിരുകി, ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചു…. ഗുണ്ട സാജന്‍ സാമുവലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

മൂലമറ്റം: മേലുകാവ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയുമായ പാറശേരില്‍ സാജന്‍ സാമുവലിനെ (47) എട്ടംഗസംഘം കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. പിടിയിലായ പ്രതികള്‍ ഒരുമിച്ച് മദ്യപിച്ചശേഷം ഉറങ്ങിപ്പോയ സാജനെ വായില്‍ തുണി തിരുകി കമ്പിക്കു തലയ്ക്കടിച്ചും ശരീരം മുഴുവന്‍ പരുക്കേല്‍പ്പിച്ചുമാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്നു പ്രതികള്‍ പൊലീസിനോടു പറഞ്ഞു. അറസ്റ്റിലായ പ്രതികളുമായി സാജന്‍ പല തവണ ഏറ്റുമുട്ടിയിട്ടുണ്ട്. സാജന്‍ ജീവിച്ചിരുന്നാല്‍ തങ്ങളുടെ ജീവനു ഭീഷണിയാണെന്നു പ്രതികള്‍ കരുതിയിരുന്നതായി പൊലീസ് പറയുന്നു. ഇതേതുടര്‍ന്ന് ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകര്‍ക്കുകയും കൈ …

ഓഫര്‍ തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെ പ്രതി ചേര്‍ത്തു; അനന്തുകൃഷ്ണന്‍ തട്ടിയത് 1000 കോടി രൂപയിലേറെ

കണ്ണൂര്‍: തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്റെ ‘ഓഫര്‍ തട്ടിപ്പു’മായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവിനെ കൂടി പ്രതി ചേര്‍ത്തു. ലാലി വിന്‍സെന്റിനെതിരെ കണ്ണൂര്‍ പൊലീസാണ് കേസെടുത്തത്. കേസിലെ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. ഓഫര്‍ തട്ടിപ്പ് സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കണ്ണൂരില്‍ മാത്രം ഇതിനകം രണ്ടായിരത്തോളം പരാതികളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഇരട്ടിയിലധികം പേര്‍ പരാതി പറയാന്‍ തയ്യാറായിട്ടില്ല.തൊടുപുഴ കുടയത്തൂര്‍ കുളങ്ങര അനന്തു കൃഷ്ണന്‍ (26)ആണ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി. ഇയാളെ കഴിഞ്ഞ ദിവസം …

സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി സീനിയര്‍ ഏരിയാ മാനേജര്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ സീനിയര്‍ ഏരിയാ മാനേജര്‍ ആയിരുന്ന അടുക്കത്ത്ബയല്‍, ജി.ടി റോഡ്, കോട്ടവളപ്പ് വടക്കര വീട്ടില്‍ എന്‍. കൃഷ്ണന്‍ (52) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ നാരായണന്‍-സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കള്‍: ശ്രീനന്ദ്, കൃഷ്ണവ്. സഹോദരങ്ങള്‍: ഗണേശ വെളിച്ചപ്പാടന്‍ ഗംഗാധര, ബേബി, ജയന്തി.

കോടിപതിയായ ആ ഭാഗ്യശാലി ആരാകും? ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഈ ടിക്കറ്റിന് XD 387132

തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XD 387132 എന്ന ടിക്കറ്റിന് ലഭിച്ചു. കണ്ണൂരില്‍ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. അനീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വില്‍പന നടത്തിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഒന്നാം സമ്മനത്തിനായുള്ള ബസര്‍ അമര്‍ത്തിയത്. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍: XG 209286, XC 124583, XK 524144, XE 508599, XH 589440, …

ദൈവാത്മാവാല്‍ നിയന്ത്രിക്കപ്പെടുന്ന ജീവിതത്തിനുടമകളാകണം: റവ. റോയ് എ തോമസ്

Author-പി പി ചെറിയാന്‍ ഡാളസ്: ക്രൈസ്തവരെന്നു അവകാശപെടുന്നവര്‍ ജീവിതം പൂര്‍ണമായും ദൈവാത്മാവാല്‍ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്‌ബോധിപ്പിച്ചു. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും ചെയുക എന്നതാണ് അതിനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞുരാജ്യാന്തര പ്രെയര്‍ലൈന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മിശിഹായുടെ വരവിനുവേണ്ടി വിശ്വാസത്തോടെ, പ്രാര്‍ഥനയോടെ ആത്മാര്‍ത്ഥയോടെ കാത്തിരുന്ന നീതിമാനായ ശിമെയോനും ഹന്നായും തങ്ങളുടെ ജീവിതത്തില്‍ എന്ത് ആഗ്രഹിച്ചുവോ അത് അനുഭവവേദ്യമാകുന്നതിനു പിതാവായ ദൈവം പ്രസാധിച്ചുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരികേണ്ടതാണെന്നു അദ്ദേഹം തുടര്‍ന്നു …

മൊഗ്രാല്‍ കടവത്ത് സ്വദേശിനി ബീഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: പരേതനായ ബി.എ അബ്ദുല്‍ഖാദറിന്റെ ഭാര്യ മൊഗ്രാല്‍ കടവത്ത് എം.ജി ഹൗസിലെ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന ബീഫാത്തിമയെ കഴിഞ്ഞ മാതൃദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി വീട്ടിലെത്തി ആദരിച്ചിരുന്നു. മക്കള്‍: അബ്ദുല്ല, എം.ജി.എ റഹ്‌മാന്‍ (വൈസ് പ്രസിഡണ്ട് മൊഗ്രാല്‍ ദേശീയവേദി), എം.ജി അബ്ദുല്ലത്തീഫ് (ജിദ്ദ), എം.ജി അമീറലി, എം.ജി മുസ്തഫ( ഇരുവരും ദുബായ്), ഉമ്മലിമ, ഖദീജ.മരുമക്കള്‍: സഫിയ, ഫൗസിയ, കുബ്‌റ, സുമയ്യ, സഫീറ, മുഹമ്മദ് സി.കെ കണ്ണംവളപ്പ്, പരേതനായ ഇബ്രാഹിം. …

സര്‍വ്വീസ് റോഡിലെ ഹമ്പില്‍ വേഗത കുറച്ചില്ല; ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലം കൊടിയമ്മ സ്വദേശിയുടെ പല്ലു കൊഴിഞ്ഞു, അപകടം താളിപ്പടുപ്പില്‍

കാസര്‍കോട്: ദേശീയ പാത സര്‍വ്വീസ് റോഡിലെ ഹമ്പില്‍ വേഗത കുറക്കാതെ ഓടിയ ബസിനകത്ത് തെറിച്ചുവീണു യാത്രക്കാരന്റെ പല്ലു കൊഴിഞ്ഞു. കുമ്പള, കൊടിയമ്മ സ്വദേശി മുഹമ്മദ് ഹനീഫ (48)യുടെ മുന്‍വരിപ്പല്ലുകളില്‍ ഒന്നാണ് കൊഴിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട്, താളിപ്പടുപ്പിലാണ് അപകടം. കാസര്‍കോട് നിന്നും മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്നു കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ്. താളിപ്പടുപ്പില്‍ എത്തിയപ്പോള്‍ ഹമ്പ് ശ്രദ്ധിക്കാതെ ഓടിച്ച ബസ് തുള്ളുകയും മുഹമ്മദ് ഹനീഫ മുന്‍ഭാഗത്തേക്കു തെറിച്ചുവീഴുകയുമായിരുന്നു. ബസിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ഏതാനും യാത്രക്കാരും തെറിച്ചുവീണുവെങ്കിലും കാര്യമായ പരിക്കില്ല. …

അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

കണ്ണൂര്‍: അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍. നെടുങ്ങോം സ്വദേശി ചന്ദ്രോത്ത് വീട്ടില്‍ പുരുഷോത്തമ(59)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് അറസ്റ്റു ചെയ്തത്. അഞ്ചു വിദ്യാര്‍ത്ഥിനികളാണ് വ്യാപാരിക്കെതിരെ നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവരെ കൂടാതെ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി സൂചനയുണ്ട്.

പുട്ടുപൊടി കമ്പനി ജീവനക്കാരിയെ പീഡിപ്പിച്ചു; കമ്പനി പാര്‍ട്ണര്‍ അറസ്റ്റില്‍

കണ്ണൂര്‍: പുട്ടുപൊടി നിര്‍മ്മാണ കമ്പനിയിലെ മുന്‍ ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കമ്പനി പാര്‍ട്ണറെ പൊലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ്, പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദി(37)നെയാണ് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നാടുകാണിയിലെ ഒരു പുട്ടുപൊടി നിര്‍മ്മാണ കമ്പനിയുടെ പാര്‍ട്ണറാണ് പ്രതി. 2021 മുതല്‍ 2023 വരെ ഈ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവതിയാണ് പരാതിക്കാരി. കൂടുതല്‍ മെച്ചപ്പെട്ട ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് പ്രലോഭിച്ചു പീഡിപ്പിട്ടുവെന്നാണ് കേസ്.2021 നവംബര്‍ മാസത്തില്‍ …

പൊലീസ് വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം; പ്രതി മുഹമ്മദ് ഫൈസല്‍ പിടിയില്‍

കാസര്‍കോട്: അജാനൂര്‍ കിഴക്കുംകരയില്‍ പൊലീസ് വാഹനത്തില്‍ ടിപ്പര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി എന്‍പി മുഹമ്മദ് ഫൈസല്‍(24) ആണ് പിടിയിലായത്. ജനുവരി 30 നു പുലര്‍ച്ചെ 1.30 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സീനിയര്‍ സിവില്‍ ഓഫീസര്‍ അശോകന്‍ തുളിച്ചേരിയും സംഘവും നൈറ്റ് പട്രോളിങ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് യുവാവിന്റെ പരാക്രമം. അനധികൃതമായി മണല്‍ കടത്തിക്കൊണ്ടുപോകുന്നത് കണ്ട പൊലീസ് ടിപ്പറിനെ കൈകാട്ടി തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. അതിനിടെ …

13കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍; പീഡനം പ്രണയം നടിച്ച്

കണ്ണൂര്‍: പ്രണയം നടിച്ച് വലയിലാക്കിയ ശേഷം 13കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ്, പാനുണ്ട, കിഴക്കെയില്‍ ഹൗസിലെ കെ.പി ആകാശി(23)നെയാണ് എടക്കാട് എസ്.ഐ എന്‍ ദിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കാണപ്പെട്ട യുവാവ് മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് അവശനിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ കാണപ്പെട്ട പെയിന്റിംഗ് തൊഴിലാളി മരിച്ചു. ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും വയനാട്, കല്‍പ്പറ്റ, കൊല്ലരക്കുണ്ട് ഹൗസിലെ പരേതനായ ഇബ്രാഹിമിന്റെ മകനുമായ കെ.കെ നൗഫല്‍ (40)ആണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാസര്‍കോട്, മംഗ്‌ളൂരു ഭാഗങ്ങളില്‍ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്ന നൗഫല്‍ മാസങ്ങള്‍ക്കു മുമ്പാണ് ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചത്. രണ്ടു ദിവസം മുമ്പാണ് അവശനിലയില്‍ ഇയാളെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം അകത്തു ചെന്നതായി വ്യക്തമായത്. മരണവിവരമറിഞ്ഞ് …

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

കാസര്‍കോട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 30കാരന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ വിരുതന്‍ പത്തുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നീര്‍ച്ചാല്‍, ഏല്‍ക്കാന സ്വദേശിയായ 30 കാരന്റെ പരാതിയിന്മേല്‍ ദക്ഷിണ കന്നഡ സ്വദേശി അശ്വത് ആചാര്യയ്‌ക്കെതിരെയാണ് ബദിയഡുക്ക പൊലീസ് കേസെടുത്തത്.2024 നവംബര്‍ മാസത്തിലാണ് പരാതിക്കാരനും അശ്വതും ഫേസ്ബുക്കിലൂടെ പരിചയത്തിലായത്. പിന്നീട് പരാതിക്കാരനായ യുവാവ് നഗ്നഫോട്ടോസ് അയച്ചു കൊടുത്തു. പിന്നീട് ഇരുവരും തമ്മിലുള്ള വീഡിയോ ചാറ്റിംഗിനിടയില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിരുന്ന നഗ്ന വീഡിയോകളും യുവാവ് കൈക്കലാക്കി. അതിനു ശേഷം നഗ്നചിത്രങ്ങളും വീഡിയോകളും …

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു; ആളിക്കത്തിയ തീ പടര്‍ന്ന് മരുമകനും പൊള്ളലേറ്റ് മരിച്ചു

കോട്ടയം: അമ്മായിഅമ്മയെ പെട്രോളൊഴിച്ചു കൊന്നു. തീവെപ്പിനിടയില്‍ തീ ശരീരത്തിലേക്ക് പടര്‍ന്ന് അക്രമിയും മരിച്ചു. കോട്ടയം, പാലായിലാണ് സംഭവം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നിര്‍മ്മല വീട്ടിനകത്ത് ഇരിക്കുകയായിരുന്നു. ഇതിനിടയില്‍ പെട്രോളുമായി എത്തിയ മനോജ് അക്രമം നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തീയാളിക്കത്തിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുടുംബവഴക്കാണ് അക്രമത്തിനു കാരണം. …