കണ്ണൂര്‍: അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍. നെടുങ്ങോം സ്വദേശി ചന്ദ്രോത്ത് വീട്ടില്‍ പുരുഷോത്തമ(59)നെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് അറസ്റ്റു ചെയ്തത്. അഞ്ചു വിദ്യാര്‍ത്ഥിനികളാണ് വ്യാപാരിക്കെതിരെ നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇവരെ കൂടാതെ ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി സൂചനയുണ്ട്.
