Author-പി പി ചെറിയാന്‍
ഡാളസ്: ക്രൈസ്തവരെന്നു അവകാശപെടുന്നവര്‍ ജീവിതം പൂര്‍ണമായും ദൈവാത്മാവാല്‍ നിയന്ത്രിക്കപ്പെടുന്നതായിരിക്കണമെന്നു റവ. റോയ് എ തോമസ് ഉദ്‌ബോധിപ്പിച്ചു. ദൈവവചനം ക്രമമായി വായിക്കുകയും ധ്യാനിക്കുകയും അനുസരിക്കുകയും ചെയുക എന്നതാണ് അതിനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു
രാജ്യാന്തര പ്രെയര്‍ലൈന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മിശിഹായുടെ വരവിനുവേണ്ടി വിശ്വാസത്തോടെ, പ്രാര്‍ഥനയോടെ ആത്മാര്‍ത്ഥയോടെ കാത്തിരുന്ന നീതിമാനായ ശിമെയോനും ഹന്നായും തങ്ങളുടെ ജീവിതത്തില്‍ എന്ത് ആഗ്രഹിച്ചുവോ അത് അനുഭവവേദ്യമാകുന്നതിനു പിതാവായ ദൈവം പ്രസാധിച്ചുവെന്നത് നമ്മുടെ ജീവിതത്തിലും മാതൃകയായി സ്വീകരികേണ്ടതാണെന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു. വ്യത്യസ്തമായ ജീവിതാനുഭവ തിരത്തള്ളലില്‍ പതറിപ്പോകാതെ പിടിച്ചുനില്‍ക്കണമെങ്കില്‍ ദൈവീകാകൃപ അനിവാര്യമാണെന്നും അച്ഛന്‍ ചൂണ്ടിക്കാട്ടി.
മീനു ജോണ്‍, ഡാളസ്, സി.വി. സാമുവേല്‍, ജോണ്‍ പി മാത്യു, ഡാളസ്, ടി.എ. മാത്യു, റവ. ഡോ. ജെയിംസ് എന്‍. ജേക്കബ്, ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി ജോര്‍ജ്ജ്, ഹൂസ്റ്റണ്‍ പ്രസംഗിച്ചു.