കാസര്‍കോട്: വിഷം കഴിച്ച് അവശനിലയില്‍ ക്വാര്‍ട്ടേഴ്‌സില്‍ കാണപ്പെട്ട പെയിന്റിംഗ് തൊഴിലാളി മരിച്ചു. ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും വയനാട്, കല്‍പ്പറ്റ, കൊല്ലരക്കുണ്ട് ഹൗസിലെ പരേതനായ ഇബ്രാഹിമിന്റെ മകനുമായ കെ.കെ നൗഫല്‍ (40)ആണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാസര്‍കോട്, മംഗ്‌ളൂരു ഭാഗങ്ങളില്‍ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്ന നൗഫല്‍ മാസങ്ങള്‍ക്കു മുമ്പാണ് ചട്ടഞ്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിച്ചത്. രണ്ടു ദിവസം മുമ്പാണ് അവശനിലയില്‍ ഇയാളെ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിഷം അകത്തു ചെന്നതായി വ്യക്തമായത്. മരണവിവരമറിഞ്ഞ് മാതാവ് സഫിയയും ബന്ധുക്കളും കാസര്‍കോട്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ: സജ്‌ന. ഏകമകള്‍: സനഫാത്തിമ.
