പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ചിറ്റാരിക്കാലില്‍ 50കാരന്‍ പിടിയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 50കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ജോയ് ജോര്‍ജ്ജ് (50) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. 11, 10 വയസു പ്രായമുള്ള സഹോദരിമാരെയാണ് ഇയാള്‍ പല തവണകളായി പീഡിപ്പിച്ചത്. കൗണ്‍സിലിംഗിലാണ് പീഡനം വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ജോയ്‌ജോര്‍ജ്ജ് പൊലീസിന്റെ കസ്റ്റഡിയിലാണ്.

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ ചാനലിലെ ജീവനക്കാരന് ദാരുണാന്ത്യം

പുത്തൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓട്ടോഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്ക്. പുത്തൂര്‍ കെമ്മിഞ്ഞെ സ്വദേശിയും സ്വകാര്യ ചാനലിലെ ജീവനക്കാരനുമായ ചേതന്‍കുമാര്‍(44) ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ മുഹമ്മദ് തൗഫിഖിനയും ബൈക്കിന്റെ പിന്‍സീറ്റിലിരുന്ന പത്തുവയസുകാരന്‍ മനീഷിനെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മണി-മൈസൂരു ദേശീയപാതയിലെ കബകയിലാണ് അപകടം. ഓട്ടോ ഇടിച്ചതോടെ ബൈക്കിലുണ്ടായിരുന്ന ചേതനും മനീഷും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ചേതനെ പുത്തൂരിലെ പ്രഗതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരിയുടെ മകന്‍ മനീഷിനൊപ്പം ചേതന്‍ …

ചൂതാട്ടം തടയാനെത്തിയ പൊലീസിനു നേരെ അക്രമം; മൂന്നു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: രാവണീശ്വരം, തണ്ണാട്ട് ചൂതാട്ടം തടയാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം നടത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രാവണീശ്വരം, പാണംതോട് സ്വദേശികളായ സുധീരന്‍ (28), സുകേഷ് (25), സന്ദീപ് (18) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ അറസ്റ്റു ചെയ്തത്. പ്രതികളെ ഹൊസ്ദുര്‍ഗ് കോടതി റിമാന്റു ചെയ്തു.തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തണ്ണോട്ടെ ഉത്സവ സ്ഥലത്ത് കുലുക്കിക്കുത്ത് എന്ന ചൂതാട്ടം നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ചൂതാട്ടക്കാര്‍ …

കുണ്ടംകുഴിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ തീപിടിത്തം; കത്തിനശിച്ചവയില്‍ ക്ഷേത്രത്തിലേക്ക് ഒരുക്കി വച്ച സാധനങ്ങളും

കാസര്‍കോട്: കുണ്ടംകുഴിയിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ തീപിടിത്തം. ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു. കുണ്ടംകുഴി സ്‌കൂളിന് സമീപം ബേഡകം ഗാന്ധി നഗറിലെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള മോള്‍ഡിങ്ങ് മര ഫര്‍ണിച്ചര്‍ നിര്‍മ്മാണ ശാലയിലാണ് തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുണിയോടെയാണ് സംഭവം. പണി സാധനങ്ങളടക്കമുളള മെഷിനുകളും, നിര്‍മാണം പൂര്‍ത്തിയായ ഫര്‍ണിച്ചറുകളും പൂര്‍ണമായും കത്തിനശിച്ചു. അടുത്തമാസം കലശാട്ട് നടക്കുന്ന ക്ഷേത്രത്തിലേക്ക് ഒരുക്കി വച്ച സാധനങ്ങളും കത്തി നശിച്ചവയിലുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്സും എത്തിയാണ് രണ്ടുമണിക്കൂര്‍ കൊണ്ട് തീയണച്ചത്. അപ്പോഴേയ്ക്കും ഫര്‍ണിച്ചറുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചിരുന്നു. 5 ലക്ഷം …

ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്

പി പി ചെറിയാന്‍ സാന്‍ അന്റോണിയോ: ടെക്‌സസിലുടനീളമുള്ള അധ്യാപകരുടെ ശരാശരി വേതനം വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഈ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ അധ്യാപകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.”അവര്‍ അടുത്ത തലമുറയിലെ സംരംഭകരെയും ശാസ്ത്രജ്ഞരെയും നേതാക്കളെയും പഠിപ്പിക്കുകയും നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്നു.” ഗവര്‍ണര്‍ പറഞ്ഞു. ”സംസ്ഥാനമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടെക്‌സസ് നമ്മുടെ …

പള്ളിപ്പുഴ പള്ളിയുടെ രേഖകള്‍ ലോക്കറില്‍ നിന്നു കടത്തിക്കൊണ്ടു പോയതായി പരാതി; രണ്ടു പേര്‍ക്കെതിരെ കേസ്, സംഭവം ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കെ

കാസര്‍കോട്: പള്ളിക്കര, പള്ളിപ്പുഴ പള്ളിയുടെ രേഖകള്‍ ലോക്കറില്‍ നിന്നു കടത്തിക്കൊണ്ടു പോയതായി പരാതി. പള്ളിപ്പുഴയിലെ മുനീറിന്റെ പരാതിയിന്മേല്‍ കീക്കാന്‍, റഹ്‌മത്ത് റോഡിലെ പി.പി ഹൗസില്‍ ഷൗക്കത്തലി പൂച്ചക്കാട് (45), നീലേശ്വരം കോട്ടപ്പുറത്തെ എന്‍.പി അബ്ദുല്‍ ജബ്ബാര്‍ (70) എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. പള്ളിയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ടെന്നു കേസില്‍ പറയുന്നു. ഇതിനിടയില്‍ ജനുവരി 25ന് രാവിലെ 10.30 മണിയോടെ എന്‍.പി അബ്ദുല്‍ ജബ്ബാര്‍ കമ്മറ്റി അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ …

രണ്ട് കവുങ്ങിന്‍ തൈ | Kookkanam Rahman

വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 1980ല്‍ കാസര്‍കോടന്‍ മലയോര മേഖലയില്‍ കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ സാക്ഷരതാ പ്രവര്‍ത്തനം നടത്തുന്ന കാലം. ബദിയടുക്ക പഞ്ചായത്തിലെ എസ്.ടി.വിഭാഗക്കാരായ കൊറഗ, മറാഠി, പഠിതാക്കള്‍ക്കായിരുന്നു വീടുകള്‍ കേന്ദ്രീകരിച്ച് സാക്ഷരതാ ക്ലാസുകള്‍ നടത്തിയിരുന്നത്.അവര്‍ക്ക് തുളു, കന്നട, എന്നീ ഭാഷകളറിയും. പക്ഷെ മലയാളം അല്‍പം സംസാരിക്കാന്‍ മാത്രമേ അറിയുള്ളു.നമ്മള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും. അവരെ കന്നഡയിലോ മലയാളത്തിലോ എഴുത്തും വായനയും പഠിപ്പിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തകരെ അവരുടെ ഇടയില്‍ നിന്നു തന്നെ കണ്ടെത്തണം.അവര്‍ക്ക് പരിശീലനം നല്‍കി അതിനുള്ള …

ഭക്ഷണത്തിന്റെ പണം നല്‍കിയില്ല; ചോദ്യം ചെയ്തപ്പോള്‍ അക്രമം, കാഞ്ഞങ്ങാട്ടെ ഫിനാന്‍സ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ കേസ്

കാസര്‍കോട്: ഭക്ഷണത്തിന്റെ പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത വിരോധത്തില്‍ ഉടമയെ ചീത്ത വിളിക്കുകയും അക്രമം കാണിച്ചതായും പരാതി. ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയിന്മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തു. പൂച്ചക്കാട്ടെ റിലാക്‌സ് കഫേ റെസ്റ്റോറന്റ് ഉടമ കെ. അഷ്‌റഫിന്റെ പരാതി പ്രകാരം കാഞ്ഞങ്ങാട്ടെ ഫിനാന്‍സ് ഉടമ വെള്ളിക്കോത്തെ രമേശ (48)നും ഭാര്യ സതി (45)ക്കും എതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ജനുവരി ഒന്നിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ …

പാതിരാത്രിയില്‍ സ്‌കൂട്ടറില്‍ കഞ്ചാവ് കടത്ത്; ബന്തിയോട്, അടുക്കയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 990 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ബന്തിയോട്, അടുക്കയിലെ അബ്ദുല്ല (64), കര്‍ണ്ണാടക, കോട്ടേക്കാര്‍, ഹിദായത്ത് നഗറിലെ അബ്ബാസ് (47) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. രാത്രികാല വാഹന പട്രോളിംഗ് നടത്തുകയായിരുന്നു ഇന്‍സ്‌പെക്ടറും സിപിഒമാരായ മനുവും റിദേഷും. ഇതിനിടയില്‍ അടുക്കയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. രോഗിയായ അബ്ദുള്ളയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയ ശേഷം വീട്ടുകാരെ വിളിച്ചു വരുത്തി …

പയ്യന്നൂര്‍ സ്വദേശിനിയായ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; മുഖ്യപ്രതിയായ ഹോട്ടലുടമ അറസ്റ്റില്‍, യുവതി ഗുരുതരനിലയില്‍ തുടരുന്നു

തൃശൂര്‍: കോഴിക്കോട്, മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയും ഹോട്ടലുടമയുമായ ദേവദാസ് അറസ്റ്റില്‍. തൃശൂര്‍, കുന്നംകുളത്തു വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കൂട്ടു പ്രതികളും ഹോട്ടല്‍ ജീവനക്കാരുമായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ഫെബ്രുവരി ഒന്നിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂര്‍ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ‘സങ്കേതം’ എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്നു യുവതി. ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് രാത്രിയില്‍ അതിക്രമിച്ചു കയറി ദേവദാസും സംഘവും …

കോഴിലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചു; രോഗിയും ഭാര്യയും മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കോഴി കയറ്റി പോവുകയായിരുന്ന ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ഭാര്യയും മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. എം.സി റോഡില്‍ കൊട്ടാരക്കര, സദാനന്ദപുരത്തു വച്ച് ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. രോഗിയായ തമ്പിയെയും കൊണ്ട് തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്.

പ്രശസ്ത നടി പുഷ്പലത വിടവാങ്ങി

ചെന്നൈ: പ്രശസ്ത നടി പുഷ്പലത (87) അന്തരിച്ചു. ചൈന്നൈ ടി. നഗറിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ശാരദ, പാര്‍മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ തുടങ്ങിയവയാണ് പുഷ്പലത അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത ‘നഴ്‌സി’ ലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടനും നിര്‍മ്മാതാവുമായ എ.വി.എം രാജനാണ് ഭര്‍ത്താവ്. നാനും ഒരു പെണ്‍ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നിര്‍മ്മാതാവായ രാജനുമായി പ്രണയത്തിലായത്. പിന്നീട് വിവാഹിതരായി. …

ബേക്കലിൽ ട്രെയിനിന് നേരെ കല്ലേറ്; പള്ളിക്കര ബീച്ചിലെ രണ്ട് തൊഴിലാളികൾ അറസ്റ്റിൽ

കാസർകോട്: ബേക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ. ബേക്കൽ ബീച്ചിലെ തൊഴിലാളികളായ മുർഷിദാബാദ് റാണി നഗർ സ്വദേശി റോഷൻ റായി(19), കുമ്പഡാജെ മവ്വാർ സ്വദേശി വി സുന്ദരൻ(48) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ്‌ സംഭവം. മംഗളൂരു ചെന്നൈ മെയിൽ എക്സ്പ്രസ് ബേക്കൽ സ്റ്റേഷനിൽ എത്തിയപ്പോൾ ഫ്ലാറ്റ്ഫോമിന്റെ അവസാനഭാഗത്തുനിന്ന് ഇവർ കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞെങ്കിലും ആർക്കും പരിക്ക് സംഭവിച്ചിട്ടില്ല. മദ്യപിച്ചാണ് ഇരുവരും ആക്രമണം നടത്തിയത്. ഇരുവരെയും ബേക്കൽ പൊലീസ് എത്തി പിടികൂടി. പ്രതികളെ …

70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികൾ; ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് തുടങ്ങി

ന്യൂഡൽഹി : വാശീയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹി ഇന്ന് ജനവിധി തേടുന്നു. രാവിലെ 7 മണിക്ക്‌ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട്‌ , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് …

ചീമേനിയിലെ കവർച്ച; മോഷണത്തിന് എത്തിയ നാലുപേരുടെ ദൃശ്യം സിസിടിവിയിൽ, അന്വേഷണം നേപ്പാളിലേക്ക്

കാസർകോട്: ചീമേനിയിലെ നിടുമ്പയിലെ സിവിൽ എൻജിനീയർ മുകേഷിന്റെ വീട് കുത്തി തുറന്ന് 40 പവൻ സ്വർണാഭരണങ്ങളും നാലു വെള്ളി പാത്രങ്ങളും കവർന്ന സംഘത്തെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. വീട്ടിൽ ജോലിക്കായി എത്തിയ നേപ്പാൾ സ്വദേശികളായ ദമ്പതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഒരു സ്ത്രീ അടക്കം നാലു പേരാണ് വീട്ടിൽ കവർച്ചയ്ക്ക് എത്തിയത്. ഇവർ വീട്ടിലേക്ക് നടന്നു വരുന്നത് സിസിടിവി പരിശോധനയിൽ അന്വേഷണസംഘം കണ്ടെത്തി. രണ്ടുപേർ പുറത്ത് കാവൽ നിൽക്കുകയും ഒരു സ്ത്രീയും പുരുഷനും വീട്ടിനകത്ത് കയറുന്നതും സിസിടിവി …

റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്ക്‌ മുന്നോട്ട് എടുത്തു; വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കി‍ൾ (76) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം.റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോവുകയായിരുന്നു. മൈക്കലിനെ ആന കൊമ്പിൽ കോർത്ത് എറിഞ്ഞു. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി. മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും …

കളായിയിലെ കർഷകന്റെ വീട്ടിലെ സ്വർണ്ണ മോഷണം; വീട്ടുജോലിക്കാരൻ പിടിയിൽ, മോഷ്ടിച്ച സ്വർണ്ണം വിറ്റ് ആഡംബര ജീവിതം, മൈസൂർ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് പിടികൂടിയത് അതിസമർത്ഥമായി

കാസർകോട്: പൈവളിക കളായിയിലെ കർഷകന്റെ വീട്ടില്‍ നിന്നു ഏഴു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയുമായി മുങ്ങിയ വീട്ടുവേലക്കാരൻ പിടിയിൽ. മൈസൂർ എൽവാള സ്വദേശി യശ്വന്ത് കുമാറി(38)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജീവഷെട്ടിയുടെ മകന്‍ അശോക് കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടങ്ങൾ പകരം വച്ചാണ് വേലക്കാരൻ സ്ഥലംവിട്ടത്. കഴിഞ്ഞ 10 മാസക്കാലമായി അശോക് കുമാറിന്റെ വീട്ടിൽ വീട്ടു ജോലി നോക്കി വരികയായിരുന്നു. പ്രായമായ പിതാവ് സഞ്ജീവ ഷെട്ടിയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാനാണ് …

കോഴിക്കോട്ട് ബസ് മറിഞ്ഞു മുപ്പതോളം പേർക്ക് പരിക്ക് ;ഒരാൾക്ക് ഗുരുതരം

കോഴിക്കോട് : കോഴിക്കോട്ടു സ്വാകാര്യ ബസ് മറിഞ്ഞു മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ് എന്ന് ആശുപത്രി കേന്ദ്രങ്ങൾ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ബസ് ആണ് അപകടത്തിൽ പെട്ടത് .അമിത വേഗതയാണ് കാരണമാണ് പറയുന്നു അപകടത്തില്‍ ബസിന്റെ മുൻഭാഗം തകർന്നു . പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവർത്തിൽ ഏർപ്പെട്ടു.