കാസര്‍കോട്: പരേതനായ ബി.എ അബ്ദുല്‍ഖാദറിന്റെ ഭാര്യ മൊഗ്രാല്‍ കടവത്ത് എം.ജി ഹൗസിലെ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. മക്കളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്ന ബീഫാത്തിമയെ കഴിഞ്ഞ മാതൃദിനത്തില്‍ മൊഗ്രാല്‍ ദേശീയവേദി വീട്ടിലെത്തി ആദരിച്ചിരുന്നു. മക്കള്‍: അബ്ദുല്ല, എം.ജി.എ റഹ്‌മാന്‍ (വൈസ് പ്രസിഡണ്ട് മൊഗ്രാല്‍ ദേശീയവേദി), എം.ജി അബ്ദുല്ലത്തീഫ് (ജിദ്ദ), എം.ജി അമീറലി, എം.ജി മുസ്തഫ( ഇരുവരും ദുബായ്), ഉമ്മലിമ, ഖദീജ.
മരുമക്കള്‍: സഫിയ, ഫൗസിയ, കുബ്‌റ, സുമയ്യ, സഫീറ, മുഹമ്മദ് സി.കെ കണ്ണംവളപ്പ്, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: എ.കെ അബ്ദുല്‍ റഹ്‌മാന്‍ (ഗായകന്‍), എ.കെ അലി, എ.കെ ഇബ്രാഹിം കാലുഭായ് (അബുദാബി), ആയിഷ, നഫീസ, ആച്ചിബി, പരേതരായ എ.കെ അബ്ദുല്‍ ഖാദര്‍(മൊഗ്രാല്‍ കവി), എ.കെ മുഹമ്മദ്. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, സിറ്റിസന്‍ ക്ലബ് മൊഗ്രാല്‍ കടവത്ത്, ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍ അനുശോചിച്ചു.
